l o a d i n g

ഗൾഫ്

ജീവിതത്തില്‍ സ്വാധീനം ചെലുത്താത്ത വിദ്യാഭ്യാസം അപ്രസക്തമെന്ന് ത്വയ്യിബ ഇബ്രാഹിം

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
July 1, 2025

ദോഹ:വിശുദ്ധ ഖുര്‍ആനെ ജീവിത വിജയത്തിന് വഴികാട്ടിയായി സ്വീകരിച്ചാല്‍ വിവിധ മേഖലകളില്‍ നേടുന്ന വിജ്ഞാനം വിദ്യാര്‍ത്ഥികളുടെ ഭാവിജീവിതത്തിന് വെളിച്ചമായിത്തീരുമെന്നും ജീവിതത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്താത്ത വിദ്യാഭ്യാസം അപ്രസക്തമാണെന്നും ദോഹ അബര്‍ഡീന്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്‌സ് & ഇന്റര്‍നാഷനല്‍ അഫേഴ്‌സ് ലക്ചറര്‍ ത്വയ്യിബ ഇബ്രാഹിം അഭിപ്രായപ്പെട്ടു. അല്‍മദ്‌റസ അല്‍ഇസ് ലാമിയ ശാന്തിനികേതന്‍ വക്‌റയില്‍ സംഘടിപ്പിച്ച സെക്കണ്ടറി ഫൈനല്‍ കോണ്‍വക്കേഷന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഈ വര്‍ഷം സെക്കണ്ടറി മതപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. മദ്രസയില്‍ നിന്നും ഈ വര്‍ഷം 42 വിദ്യാര്‍ഥികളാണ് സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കിയത്.

ബിരുദദാന സമ്മേളനത്തില്‍ സി.ഐ.സി വൈസ് പ്രസിഡണ്ടും വിദ്യാഭ്യാസ വിങ് തലവനുമായ അര്‍ഷദ് ഇ, വിദ്യാഭ്യാസ വിഭാഗം ഡയര്‍ക്ടര്‍ മുഈനുദ്ദീന്‍, മുന്‍ അധ്യാപകന്‍ പി. അബ്ദുല്ല, രക്ഷിതാക്കളെ പ്രതിനിധീകരിച്ച് മുഹമ്മദ് ഷമീം, മുഹമദ് നൗഫല്‍, വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് നഷ്വ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പാള്‍ എം.ടി ആദം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അസ്ഹറലി, അര്‍ഷദ്, മുഈനുദ്ദീന്‍, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബദ്‌റുദ്ദീന്‍, മുഹമദ് സലിം പി.എം, പി. അബ്ദുല്ല, മുഹമ്മദ് സാലിഹ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ശുമൈസ് ഖുര്‍ആന്‍ പാരായണവും റിസ കബീര്‍ ഗാനാലാപനവും നടത്തി. സെക്കണ്ടറി വിഭാഗം തലവന്‍ ജാസിഫ് സ്വാഗതവും പി.പി അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു. സാലിഹ് ശിവപുരം, പി.വി. നിസാര്‍, നബീല്‍ ഓമശ്ശേരി, ഹംസ മാസ്റ്റര്‍, സലീം വാഴക്കാട്, ഡോ. സല്‍മാന്‍, ഫജ്‌റുദ്ദീന്‍, ശബാന മഖ്ബൂല്‍, ഉമൈബാന്‍ ടീച്ചര്‍, ഷംല ആദം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026