l o a d i n g

ഗൾഫ്

റിയാദ് താജ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് 25-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 1, 2025

റിയാദ്: റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താജ് ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് 25-ാമത് വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ആര്‍ട്ടിസ്റ്റ് രാജീവ് ഓണക്കുന്നിന്റെ ചിത്രപ്രദര്‍ശനം, ശ്രീലാല്‍ ശ്രീവത്സന്റെ മാജിക്ക് ഷോ, ക്ലബ് അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, ഡിസ്റ്റിംഗ്വിഷ്ഡ് ടോസ്റ്റ്മാസ്റ്റര്‍ ഗുരുരാജന്റെ നേതൃത്വത്തിലുള്ള ഗാനമേള, ടോസ്റ്റ്മാസ്റ്റര്‍ വേദയുടെ സംഘാടനം എന്നിവ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

റിയാദിലെ പ്രമുഖ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ ക്വിസ് മത്സരത്തിന് ഡിസ്റ്റിംഗ്വിഷ്ഡ് ടോസ്റ്റ്മാസ്റ്റേഴ്‌സായ ഡോ. മഹേഷ് പിള്ളയും മനാസ് അല്‍ബുക്കാരിയും നേതൃത്വം നല്‍കി. സൗദി അറേബ്യയിലെ അറിയപ്പെടുന്ന വ്യവസായിയും യൂണിവേഴ്‌സല്‍ കമ്പനീസിന്റെ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുള്‍ മജീദ് ബദറുദ്ദീന് ലുമിനറി ലീഡര്‍ഷിപ് അവാര്‍ഡും, അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റ് രാജീവ് ഓണക്കുന്നിന് എക്‌സ്പ്രസിവ് വിഷനറി അവാര്‍ഡും സമ്മാനിച്ചു.

ക്ലബിന്റെ അഞ്ചാമത് വാര്‍ഷിക മാഗസിന്റെ പ്രകാശനവും ചീഫ് എഡിറ്റര്‍ ടോസ്റ്റ്മാസ്റ്റര്‍ രഹനയെ ആദരിക്കലും തദവസരത്തില്‍നടന്നു. തുടര്‍ന്ന്, നിലവിലുള്ള ക്ലബിന്റെ ഭാരവാഹികളെ ആദരിക്കുകയും പുതിയ കമ്മിറ്റിക്ക് ഉത്തരവാദിത്തങ്ങള്‍ കൈമാറുകയും ചെയ്തു. ഡിസ്ട്രിക്ട് 79 പ്രോഗ്രാം ക്വാളിറ്റി ഡയറക്ടര്‍, ക്ലബ് ഗ്രോത്ത് ഡയറക്ടര്‍, ഡിവിഷന്‍ ബി ഡയറക്ടര്‍ സുനില്‍ ഇടിക്കുള, റിയാദിലെ വിവിധ പ്രശസ്ത സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയമായ റിയ, തറവാട്, ലവ് ദ ഖുറാന്‍ മാസ്റ്റേഴ്‌സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇവന്റ് ചെയര്‍ ഡിസ്റ്റിംഗ്വിഷ്ഡ് ടോസ്റ്റ്മാസ്റ്റര്‍ നന്ദു കൊട്ടാരത്ത്, ക്ലബ് പ്രസിഡന്റ് ടോസ്റ്റ്മാസ്റ്റര്‍ നീതു രതീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ: യൂണിവേഴ്‌സല്‍ കമ്പനി സിഇഒ അബ്ദുല്‍ മജീദ് ബദറുദ്ദീന് വേണ്ടി ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ചെയര്‍മാന്‍ അബ്ദുന്‍ നസീര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026