l o a d i n g

സാംസ്കാരികം

തമസ്‌കൃതരുടെ സ്മാരകം പുസ്തക പ്രകാശനം നാളെ

Thumbnail
Publisher By     മുജീബ് കളത്തില്‍
July 2, 2025

ദമ്മാം: മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാലിക് മഖ്ബൂല്‍ തയ്യാറാക്കി ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന തമസ്‌കൃതരുടെ സ്മാരകം എന്ന സാഹിത്യ - ചരിത്ര പഠനഗ്രന്ഥത്തിന്റെ ഔദ്യഗിക പ്രകാശന കര്‍മ്മം ദമ്മാമില്‍ സംഘടിപ്പിക്കുന്നു.

കലാപം കനല്‍ വിതച്ച മണ്ണ് എന്നപേരില്‍ സമരത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും, 'മലബാര്‍ സമരം', '1921- ഖിലാഫത്ത് വ്യക്തിയും ദേശവും' എന്നീ പുസ്തകങ്ങളും തയ്യാറാക്കിയ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ 'തമസ്‌കൃതരുടെ സ്മാരകം' എന്ന പുസ്തകത്തിലൂടെ ചരിത്രത്തിന്റെ ഇരുളടഞ്ഞ ഇന്നലകളിലേക്ക് ഒരിക്കല്‍കൂടി നമ്മെ കൂട്ടിക്കൊണ്ടുപോകുകയാണ്.

1921-ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട അന്നിരുപത്തൊന്നില്‍ എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനര്‍ഹമായ ഈ ഗ്രന്ഥം, സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ത്യാഗത്തിന്റെയും കഥകളാണ് ചര്‍ച്ച ചെയ്യുന്നത്.

ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരെ മലബാറിലെ മാപ്പിളമാര്‍ നടത്തിയ ദീരോധാത്തമായ പോരാട്ടമായിരുന്നു മലബാര്‍ സമരം. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തം ചിന്തിയ വളരെ പ്രധാനപെട്ട ഒരധ്യായം.
വിസ്മൃതിയിലാണ്ടുപോയ ഒരു ജനതയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ പുസ്തകം സമരത്തെ അറിയാനും കൂടുതല്‍ പഠിക്കാനും നമ്മേ പ്രേരിപ്പിക്കും.

നാളെ (03 ജൂലൈ 2025) വൈകിട്ട് 8 മണിക്ക് റോസ് ഗാര്‍ഡന്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ പുസ്തകം പ്രകാശനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശന സമിതി ചെയര്‍മാന്‍ ആലിക്കുട്ടി ഒളവട്ടൂര്‍, ജന: കണ്‍വീനര്‍ ഒ.പി ഹബീബ്, അബ്ദുല്‍ മജീദ് കൊടുവള്ളി, റഹ്‌മാന്‍ കാരയാട്, ഫൈസല്‍ കൊടുമ, ബഷീര്‍ ആലുങ്ങല്‍, അലി ഭായ് ഊരകം, എഡിറ്റര്‍ മാലിക് മഖ്ബൂല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026