ദോഹ :ഖത്തറില്‍ നിലവിലുള്ള അഞ്ചാമത്തെ സീരീസ് ഒരു റിയാല്‍ ബാങ്ക് നോട്ടുകളില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടുള്ള പുതിയ കറന്‍സികള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം, അറബി അക്കങ്ങള്‍, ഇഷ്യൂ തീയതി എന്നിവ ഉള്‍പെടുത്തിക്കൊണ്ടാണ് പുതിയ ഒരു റിയാല്‍ കറന്‍സികള്‍ പുറത്തിറക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായാണ് മാറ്റം നടപ്പിലാക്കിയതെന്ന് ക്യുസിബി അറിയിച്ചു.
അതേസമയം, ഖത്തരി റിയാലിന്റെ (അഞ്ചാം സീരീസ്) മുന്‍ പതിപ്പ് പ്രചാരത്തില്‍ തുടരുമെന്നും മറ്റ് കറന്‍സികള്‍ക്കും പുതിയ മാറ്റം പിന്നീട് ബാധകമാകുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
Related News