l o a d i n g

ഗൾഫ്

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം: പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിന് സൗദി, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ ഏഴു കണ്‍സള്‍ട്ടന്റുമാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 2, 2025

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (പിഎല്‍എസി) സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ ഏഴു ലീഗല്‍ കണ്‍സല്‍ട്ടന്റുമാരുടെ സേവനം ലഭ്യമാണ്. യുഎഇയിലെ ഷാര്‍ജ, ദുബായ് മേഖലയില്‍ അഡ്വ. മനു ഗംഗാധരന്‍ (manunorkaroots@gmail.com, +971509898236 / +971559077686), അഡ്വ. അനല ഷിബു (analashibu@gmail.com, +971501670559) എന്നിവരും, അബുദാബിയില്‍ അഡ്വ. സാബു രത്‌നാകരന്‍ (sabulaw9@gmail.com, +971501215342), അഡ്വ. സലീം ചൊളമുക്കത്ത് (s.cholamukath@mahrousco.com, +971503273418) എന്നിവരുടെ സേവനം ലഭ്യമാണ്. കുവൈത്ത് സിറ്റിയില്‍ അഡ്വ. രാജേഷ് സാഗര്‍ (rskuwait@gmail.com, +96566606848) സൗദി അറേബ്യയിലെ ജിദ്ദയില്‍ അഡ്വ. ഷംസുദ്ദീന്‍ ഓലശ്ശേരി (shams.clt29@gmail.com, +966 55 688 4488), ദമ്മാമില്‍ അഡ്വ. തോമസ് പി.എം (Vinson388@gmail.com, +966502377380) എന്നിവരാണ് നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാര്‍. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പി എല്‍എസി.

സാധുവായ തൊഴില്‍ വിസയിലോ വിസിറ്റിങ്ങ് വിസയിലോ വിദേശത്തുളള കേരളീയര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. കൂടാതെ ചില സാഹചര്യങ്ങളില്‍ തടങ്കലിലോ, ഹോസ്പിറ്റലിലോ അകപ്പെടുന്ന പ്രവാസികളുടെ ബന്ധുകള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ സേവനത്തിനായി അപേക്ഷ നല്‍കാവുന്നതാണ്. കേസുകളിന്മേല്‍ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതത് രാജ്യത്ത് കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്കും സേവനം പ്രയോജനപ്പെടുത്തുന്നതിനും www.norkaroots.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇതോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026