l o a d i n g

കായികം

ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് മുന്നേറ്റ താരം ഡിയഗോ ജോട്ടയും സഹോദരനും കാര്‍ അപകടത്തില്‍ മരിച്ചു

Thumbnail
Publisher By     BY - DESK
July 3, 2025

മഡ്രിഡ്: ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് മുന്നേറ്റ താരം ഡിയഗോ ജോട്ട കാര്‍ അപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. സ്പെയിനിലെ സമോറ പ്രവിശ്യയിലാണ് കാര്‍ അപകടത്തില്‍ പെട്ടത്. അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരന്‍ ആന്ദ്രേ സില്‍വയും (പെനാഫില്‍ ക്ലബ് താരം) അപകടത്തില്‍ മരണപ്പെട്ടു.
ഇരുവരും സഞ്ചരിച്ച ലംബോര്‍ഗിനി കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ടയര്‍ പൊട്ടി റോഡിന് പുറത്തേക്ക് തെറിച്ചു. പിന്നാലെ വാഹനത്തിന് തീ പിടിക്കുകയായിരുന്നു.
ഈയിടെയാണ് താരം തന്റെ ബാല്യകാല സുഹൃത്തും തന്റെ മൂന്ന് മക്കളുടെ അമ്മയുമായ റൂത്ത് കാര്‍ഡോസോയെ വിവാഹം കഴിഞ്ഞത്. ജോട്ട 2020 ലാണ് വോള്‍വര്‍ഹാംട്ടണില്‍ നിന്നും ലിവര്‍പൂളിലെത്തിയത്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ താരം, ജൂണില്‍ സ്‌പെയ്‌നിനെ തകര്‍ത്ത് നാഷന്‍സ് ലീഗ് നേടിയ പോര്‍ച്ചുഗല്‍ ടീമിലും അംഗമായിരുന്നു.

പോര്‍ച്ചുഗീസ് ക്ലബായ പാക്കോസ് ഡി ഫെറയ്റയിലൂടെ പ്രൊഫഷണല്‍ ഫുടബോളിലേക്ക് കടന്ന് വന്ന ജോട്ട 2016 ല്‍ അത്‌ലറ്റികോ മാഡ്രിഡിലെത്തി. 2016/17 സീസണില്‍ താരം ലോണില്‍ പോര്‍ട്ടോക്കൊപ്പം കളിച്ചു. സഹോദരന്‍ ആന്ദ്രേ സില്‍വ ആ കാലയളവില്‍ പോര്‍ട്ടോയുടെ യൂത്ത് അക്കാദമി താരമായിരുന്നു. പോര്‍ച്ചുഗലിനായി 49 മത്സരങ്ങളില്‍ കളിച്ച ജോട്ട 14 ഗോളുകള്‍ നേടിയിട്ടുണ്ട്. 2019 നാഷന്‍സ് ലീഗ് ജയത്തിലും താരം ടീമിന്റെ ഭാഗമായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026