l o a d i n g

ഗൾഫ്

വി.ഐ.പി ഡ്രൈവിങ് ടെസ്റ്റുമായി റാസല്‍ഖൈമ പൊലീസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 3, 2025

ദുബായ്: വി.ഐ.പി ഡ്രൈവിങ് ടെസ്റ്റ് സംരംഭം അവതരിപ്പിച്ച് റാസല്‍ഖൈമ പൊലീസ്. ലൈസന്‍സ് അപേക്ഷകര്‍ക്ക് ഇനി മുതല്‍ ഇന്റേണല്‍-ഓണ്‍ റോഡ് ഡ്രൈവിങ് ടെസ്റ്റുകള്‍ ആഡംബര വാഹനങ്ങളില്‍ നടത്താം. പബ്ലിക് റിസോഴ്‌സസ് അതോറിറ്റിയുമായി കൈകോര്‍ത്ത് വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്‌സ് ലൈസന്‍സിങ് വകുപ്പാണ് വേറിട്ട സംരംഭം അവതരിപ്പിച്ചത്. ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് കേന്ദ്രങ്ങളിലെ ഉപഭോക്തൃ സേവന നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്സ് ലൈസന്‍സിങ് വകുപ്പ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.

ടെസ്റ്റിങ് നടപടികള്‍ 15 മിനിറ്റില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നതും അപേക്ഷകര്‍ രണ്ട് ടെസ്റ്റുകളും വിജയിച്ചാല്‍ ഓണ്‍ റോഡ് ടെസ്റ്റിനായി മറ്റൊരു അപ്പോയിമെന്റിന് ബുക്ക് ചെയ്യാതെ തന്നെ അവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഉടനടി ലഭിക്കുമെന്നതും വി.ഐ.പി ഡ്രൈവിങ് ടെസ്റ്റ് സംരംഭത്തെ ശ്രദ്ധേയമാക്കുന്നു.
ഡ്രൈവിങ് ടെസ്റ്റ് നടപടികള്‍ ലഘൂകരിക്കുന്നതിനൊപ്പം അപേക്ഷകര്‍ക്ക് സുഖകരമായ അനുഭവം പ്രദാനം ചെയ്യുന്ന സംരംഭം ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതും ഉപഭോക്തൃ സേവനത്തിനായുള്ള സ്റ്റാര്‍ റേറ്റിങ് സംവിധാനവുമായി യോജിക്കുന്നതാണെന്നും ഡ്രൈവിങ് ലൈസന്‍സിങ് ബ്രാഞ്ച് ആക്ടിങ് ഡയറക്ടര്‍ ക്യാപ്റ്റന്‍ അദ്‌നാന്‍ മുഹ മ്മദ് അഹമ്മദ് പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026