l o a d i n g

കേരള

കെഎസ്ആര്‍ടിസി റിട്ട. ഇന്‍സ്‌പെക്ടര്‍ മരിച്ച സംഭവത്തില്‍ ഭാര്യാ സഹോദരനായ കണ്ടക്ടര്‍ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 3, 2025

തിരുവനന്തപുരം: കെഎസ്ആര്‍ടിസി റിട്ട. ഇന്‍സ്‌പെക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാ സഹോദരനും എം പാനല്‍ കണ്ടക്ടറുമായ ജെ ഷാജഹാനെ (52) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടിറച്ചിറ ആസിഫ് മന്‍സിലില്‍ അഷറഫിനെയാണ് (68) ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാലിനേറ്റ അടിയുടെ ആഘാതത്തിലാണ് മരണമെന്ന്് സ്ഥിരീകരിച്ചിരുന്നു.

പ്രമേഹരോഗിയായ അഷറഫിന്റെ കാലിലേറ്റ പരിക്ക് കാരണം രക്ത സമ്മര്‍ദ്ദം കൂടിയാണു മരണം സംഭവിച്ചതെന്ന് പറയുന്നു. തര്‍ക്കത്തിനിടെ മര്‍ദ്ദിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് നെടുമങ്ങാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാഥിയായ ഏക മകന്‍ ഡോ.ആസിഫിനൊപ്പം താമസിച്ചിരുന്ന അഷറഫ് ഒരാഴ്ച മുന്‍പാണ് നെട്ടിറച്ചിറയിലെ കുടുംബ വീട്ടില്‍ എത്തിയത്. ഭാര്യ മാജിദ രണ്ടു വര്‍ഷം മുന്‍പ് മരിച്ചതിനാല്‍ അഷറഫ് ഒറ്റക്കായിരുന്നു കുടുംബ വീട്ടില്‍ താമസിച്ചിരുന്നത്. ഭാര്യക്കു കുടുംബ ഓഹരിയായി കിട്ടിയതെന്ന് പറയുന്ന ഭൂമിയില്‍ നിന്നും അഷറഫ് ആദായമെടുത്തിരുന്നു്. പതിവു പോലെ കഴിഞ്ഞ തിങ്കളാഴ്ച ആദായമെടുക്കാനായി പണിക്കാരനെയും കൂട്ടി പറമ്പിലെത്തിയ അഷറഫിനെ സമീപത്തു താമസിക്കുന്ന ഭാര്യാ സഹോദരന്‍ ഷാജഹാന്‍ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു. അഷറഫ് നെടുമങ്ങാട് താലൂക്കു ആശുപത്രിയില്‍ ചികിത്സ തേടുകയും നെടുമങ്ങാട് പൊലീസിനു പരാതി നല്‍കുകയും ചെയ്തിരുന്നു. പിറ്റേദിവസം ദിവസം പുലര്‍ച്ചെയാണ് അഷ്‌റഫിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026