l o a d i n g

കായികം

ഖത്തറില്‍ നടക്കുന്ന ഫിഫ ടൂര്‍ണമെന്റുകളിലേക്കുള്ള വളണ്ടിയര്‍ റിക്രൂട്‌മെന്റിന് മികച്ച പ്രതികരണമെന്ന് സംഘാടകര്‍, കാല്‍ ലക്ഷം അപേക്ഷകള്‍

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
July 3, 2025

ദോഹ :ഈ വര്‍ഷാവസാനം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഖത്തറില്‍ നടക്കുന്ന രണ്ട് പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളായ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025, ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 എന്നിവയില്‍ വളണ്ടിയര്‍മാരാകാനുള്ള അഭിമുഖം പുരോഗമിക്കുന്നു. ഇതിനോടകം 25,000ത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി പ്രാദേശിക സംഘാടകര്‍ അറിയിച്ചു. ഇവരില്‍ നിന്നും ടൂര്‍ണമെന്റിന്റെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യരായ 4,000 വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കും. ലുസൈല്‍ സ്റ്റേഡിയത്തിലാണ് അഭിമുഖം നടക്കുന്നത്.

18-നും 76-നും ഇടയില്‍ പ്രായമുള്ള 126 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അപേക്ഷകരായുണ്ട്. അഭിമുഖങ്ങള്‍ക്ക് ശേഷം, ഓഗസ്റ്റ് മുതല്‍ തിരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്ക് അവരുടെ ചുമതലകള്‍ ലഭിച്ചു തുടങ്ങും.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 നവംബര്‍ 3 മുതല്‍ 27 വരെ ആസ്പയര്‍ സോണ്‍ കോംപ്ലക്സില്‍ നടക്കും. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ അണ്ടര്‍ 17 ടൂര്‍ണമെന്റാണിത്. 2029 വരെ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന അഞ്ച് ടൂര്‍ണമെന്റുകളില്‍ ആദ്യത്തേതും ഇതാണ്.

ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഡിസംബര്‍ 1 മുതല്‍ 18 വരെ ഫിഫ ലോകകപ്പ് 2022-ന്റെ ഭാഗമായിരുന്ന ആറ് സ്റ്റേഡിയങ്ങളിലായാണ് നടക്കുക. പതിനാറ് അറബ് രാജ്യങ്ങള്‍ ഇതില്‍ മത്സരിക്കും. 2029-ലും 2033-ലും ഖത്തര്‍ ഈ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026