l o a d i n g

കേരള

അക്രമ രാഷ്ട്രീയത്തിന്റെ ഇര ഡോ. അസ്‌ന വിവാഹിതയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 5, 2025

കണ്ണൂര്‍: അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഇര ഡോ. അസ്‌ന വിവാഹിതയായി. ഷാര്‍ജയില്‍ എന്‍ജിനീയറായ ആലക്കോട് അരങ്ങംവാഴയില്‍ നിഖില്‍ ആണ് വരന്‍. ചെറുവാഞ്ചേരി പൂവത്തൂരിലെ വസതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

2000 സെപ്റ്റംബര്‍ 27ന് പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടുബന്ധിച്ചുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെയാണ് ഉണ്ടായ ബോംബേറിലാണ് ആറു വയസുകാരി അസ്‌നക്ക് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്‌നയുടെ ശരീരത്തിലാണ് ബോംബുകളില്‍ ഒന്ന് പതിച്ചത്. വലതുകാലിന് ഗുരുതര പരിക്കേല്‍ക്കുകയും മുട്ടിന് താഴെവച്ച കാല്‍ മുറിച്ചു മാറ്റുകയുമായിരുന്നു. ബോംബ് ആക്രമണത്തില്‍ മാതാവ് ശാന്തക്കും സഹോദരനും പരിക്കേറ്റിരുന്നു.

പരിക്കേറ്റ് ഏറക്കാലം ആശുപത്രിയില്‍ കഴിയേണ്ടിവന്ന കാലത്ത് അസ്‌നയുടെ മനസില്‍ ഉടലെടുത്ത ആഗ്രഹമാണ് ഡോക്ടറാവുകയെന്ന മോഹം. നാട് തനിക്ക് നല്‍കിയ നന്മകളൊക്കെയും തന്റെ ജീവിതം കൊണ്ട് തിരിച്ചു നല്‍കുമെന്നായിരുന്നു അസ്‌ന പറഞ്ഞിരുന്നത്. വിധിയെന്ന് സഹതപിച്ചവരെ വെല്ലുവിളിച്ച പോരാട്ടമായിരുന്നു അസ്‌ന നടത്തിയത്. കൃത്രിമക്കാല്‍ ഘടിപ്പിച്ചായിരുന്നു പിന്നീടുള്ള ഓരോ കാല്‍വെപ്പും. എസ്.എസ്.എല്‍.സിയും പ്ലസ് ടുവും മികച്ചനിലയില്‍ വിജയിച്ച മിടുക്കിയായ അസ്‌ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറായി സേവനം ചെയ്തിരുന്ന അസ്‌ന ഇപ്പോള്‍ വടകരയിലെ ക്ലിനിക്കില്‍ ഡോക്ടറാണ്.

സംഭവം നടന്നശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പണം സ്വരൂപിച്ച് കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരം അസ്‌നക്ക് ഉപയോഗിക്കാന്‍ ലിഫ്റ്റ് ഉള്‍പ്പെടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പാടാക്കിയിരുന്നു. അന്നത്തെ ബോംബേറ് കേസിലെ ബി.ജെ.പിക്കാരായ 14 പ്രതികളും ശിക്ഷിക്കപ്പെട്ടിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026