l o a d i n g

കായികം

അണ്ടര്‍ -18 ഫിബ ഏഷ്യാകപ്പ് ബാസ്‌ക്കറ്റ് ബോളിന് ഖത്തര്‍ വേദിയാകും

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
July 5, 2025

ദോഹ:2026ലെ ഫിബ അണ്ടര്‍ 18 ഏഷ്യ കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് ഖത്തര്‍ ബാസ്‌കറ്റ്ബാള്‍ ഫെഡറേഷന്‍ (ക്യു.ബി.എഫ്) പ്രഖ്യാപിച്ചു. ഫിബ ഏഷ്യ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്.

16 ഏഷ്യന്‍ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് രണ്ടു സ്റ്റേഡിയങ്ങളിലായാണ് നടക്കുക. ദിവസവും എട്ട് മത്സരങ്ങളാണുണ്ടാവുക. 2027ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിബ ബാസ്‌കറ്റ്ബാള്‍ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് അടുത്ത വര്‍ഷം അണ്ടര്‍ 18 ഏഷ്യ കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നത്. ബാസ്‌കറ്റ് ബാളിന്റെ ലോകപോരാട്ടത്തിന് 2027 ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് ഖത്തര്‍ ആതിഥ്യമൊരുക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 32 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് അറബ് ലോകത്തിന് ആദ്യ അവസരമാണ്. മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ആദ്യമായാണ് ഈ ലോകകപ്പ് നടക്കുന്നത്.

ഏഷ്യയിലെ യുവ ബാസ്‌കറ്റ്ബാള്‍ പ്രതിഭകളെ കണ്ടെത്താനുള്ള 2026ലെ എ.എഫ്.സി അണ്ടര്‍ 18 കപ്പ് ഖത്തറില്‍ ഒരുക്കുന്നത് വലിയൊരു അംഗീകാരമാണെന്ന് ക്യു.ബി.എഫ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ സഅദ് അല്‍ മുഗൈസിബ് പറഞ്ഞു. മേഖലയില്‍ ആദ്യമായി നടക്കുന്ന 2027ലെ ഫിബ ബാസ്‌കറ്റ്ബാള്‍ ലോകകപ്പ് ആഹ്ലാദത്തോടെ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026