l o a d i n g

ഗൾഫ്

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ ടോപ്പറായ ശ്രീലക്ഷ്മി അഭിലാഷിന് ഡിസ്പ്പാക്കിന്റെ ആദരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 5, 2025

ദമാം : 2024-25 അധ്യയന വര്‍ഷത്തെ പ്ലസ്ടു സി ബി എസ് ഇ പരീക്ഷയില്‍ റീ വാലുവേഷനിലൂടെ 98.8% മാര്‍ക്കു കരസ്ഥമാക്കി ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ടോപ്പറും സൗദി അറേബ്യയിലും ഒന്നാമതെത്തിയ ശ്രീലക്ഷ്മി അഭിലാഷിന് ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പേരന്റ്‌സ് അസ്സോസിയേഷന്‍ കേരള (ഡിസ്പാക്) ആദരവ് സമ്മാനിച്ചു. ദമാം തറവാട് റെസ്റ്ററന്റ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ശ്രീലക്ഷ്മിയെ എ എം ഇ കോണ്‍ട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ വിപിന്‍ദാസ് ചെട്ടിയത്ത് മെമന്റോ നല്‍കി ആദരിക്കുകയും തുടര്‍ന്നുള്ള പഠനത്തില്‍ എല്ലാ വിധ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. നേരെത്തെ ഡിസ്പാക്ക് സംഘടിപ്പിച്ച പരിപാടിയില്‍ ടോപ്പേഴ്സ് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കും വിപിന്‍ദാസ് ചെട്ടിയത്ത് മെമെന്റോ സമ്മാനിച്ചു.

ഡിസ്പാക് പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി താജു അയ്യാരില്‍ സ്വാഗതം ആശംസിച്ചു. കുട്ടികളും അവരുടെ രക്ഷിതാക്കളും കഷ്ടപ്പെട്ട് നേടിയെടുത്ത ഇത്തരത്തിലുള്ള വിജയങ്ങള്‍ ആദരിക്കാന്‍ ഡിസ്പാക് എന്നും മുന്‍പന്തിയില്‍ ഉണ്ടാവുമെന്ന് ഡിസ്പാക് ചെയര്‍മാന്‍ നജീം ബഷീര്‍ പറഞ്ഞു. സ്‌കൂള്‍ ടോപ്പറായി മാറിയ ഈ മിടുക്കിയെ ആദ്യമായി ആദരിക്കുവാന്‍ ഡിസ്പാക്കിനു കഴിഞ്ഞു എന്നുള്ളത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എപ്പോഴും ഡിസ്പാക്ക് നല്‍കി കൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന്റേയും പിന്തുണയുടേയും ഭാഗമാണെന്ന് പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഡിസ്പാക് വൈസ് പ്രസിഡന്റുമാരായ ആശിഫ് ഇബ്രാഹിം, മുജീബ് കളത്തില്‍, ജോയിന്റ് സെക്രട്ടറി അജീം ജലാലുദീന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജോയി വറുഗീസ്, ആര്‍ട്‌സ് കണ്‍വീനര്‍ നിസ്സാം യൂസിഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ പവേയില്‍, ഷമീര്‍ ടി പി, അനസ് ബഷീര്‍, എം.എം റാഫി, നാസ്സര്‍ കടവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസ്പാക് ട്രഷറര്‍ ആസിഫ് താനൂര്‍ നന്ദി പറഞ്ഞു,
----------
പടം : സി ബി എസ് ഇ-പ്ലസ് ടു പരീക്ഷയില്‍ ടോപ്പറായ ശ്രീലക്ഷ്മി അഭിലാഷിന് ഡിസ്പാക്കിന്റെ ആദരവ് വിപിന്‍ദാസ് ചെട്ടിയത്ത് സമ്മാനിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026