l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ അംഗങ്ങള്‍ ഗ്ലോബല്‍, മിഡില്‍ ഈസ്റ്റ് നേതൃനിരയിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 5, 2025

ദമാം: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ 2025-27 കാലയളവിലേക്കുള്ള ഗ്ലോബല്‍ നേതൃ നിരയിലേക്ക്. അല്‍ ഖോബാര്‍ പ്രൊവിന്‍സിന്റെ മൂസ കോയ ഗ്ലോബല്‍ സെക്രട്ടറി ജനറലായും, നജീബ് അരഞ്ഞിക്കല്‍ ഗ്ലോബല്‍ ഫോറം ചെയര്‍മാന്‍ (എഡ്യൂക്കേഷന്‍,ആര്‍ട്ട് & കള്‍ച്ചര്‍)ആയും അല്‍ ഖോബാര്‍ പ്രൊവിന്‍സ് വനിതാ വിഭാഗം മെമ്പര്‍ ജമീലാ ഗുലാം ഫൈസല്‍ ഗ്ലോബല്‍ വിമന്‍സ് കൗണ്‍സില്‍ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ആയി ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലുംn(ദുബായ്), പ്രസിഡന്റ് ആയി ബേബി മാത്യൂ സോമതീരവും (തിരുവനന്തപുരം), ട്രഷറര്‍ ആയി തോമസ് ചെല്ലത്തും (ഡാലസ്സ് യു എസ് എ), ഗുഡ്വില്‍ അംബാസിഡര്‍ ആയി ജോണി കുരിവിളയെയും (ഒമാന്‍) തിരഞ്ഞെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വനിതാ കൗണ്‍സില്‍ പ്രസിഡന്റ് ആയി എസ്തര്‍ ഐസക് നെ (ദുബായ്)തിരഞ്ഞെടുത്തു.

കൂടാതെ വേള്‍ഡ് മലയാളി കൗണ്‍സില്‍ 2025-27 കാലത്തേക്കുള്ള മിഡില്‍ ഈസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡന്റ് ഓര്‍ഗനൈസഷന്‍ ഡെവലപ്‌മെന്റ് ആയി അല്‍ ഖോബാര്‍ പ്രൊവിന്‍സിന്റെ അഭിഷേക് സത്യനെയും അല്‍ ഖോബാര്‍ വനിതാ വിഭാഗം മെമ്പര്‍ രതി നാഗയെ വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് വിമന്‍സ് ഫോറം ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. ജൂണ്‍ 27 മുതല്‍ 30ത് വരെ യു .എ .ഇ ലെ ഷാര്‍ജ കോര്‍ണിഷ് ഹോട്ടലില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ബൈനിയല്‍ കോണ്‍ഫെറെന്‍സില്‍ ആണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകമെമ്പാടും ഉള്ള ഒട്ടേറെ സാമൂഹിക , സാംസ്‌കാരിക രാഷ്ട്രീയ ,ബിസിനസ്സ് ,രംഗങ്ങളിലെ പ്രമുഖരായ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ,സജീഷ് ജോസഫ് MLA മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍ ,എസ് .എ .സലിം ,ഫൈസല്‍ കൊട്ടിക്കോളാന്‍ ,പി.എച് .കുര്യന്‍ ഐഎസ്, പുനലൂര്‍ സോമരാജന്‍ ,പോളണ്ട് കോയ ,ഷംസുദ്ധീന്‍ ,നസീര്‍ വിളയില്‍ ,മാത്തുക്കുട്ടി കട്ടോണ് ,ജെയിംസ് മാത്യു എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്ലോബല്‍ ,റീജിണല്‍ ,പ്രൊവിന്‍സ് കമ്മിറ്റികള്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകള്‍ ഏറ്റെടുത്തു .

മിഡില്‍ ഈസ്റ്റ് ഭാരവാഹികളായ സന്തോഷ് കേട്ടേത്ത്, വിനീഷ് മോഹന്‍, രാജീവ് കുമാര്‍ , ജൂഡിന് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി
അല്‍ ഖോബാര്‍ പ്രൊവിന്‍സിനെ പ്രതിനിധീകരിച്ചു മുഖ്യ രക്ഷാധികാരി മൂസ കോയ ,അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ നജീബ് അരഞ്ഞിക്കല്‍ ,പ്രൊവിന്‍സ് ചെയര്‍മാന്‍ ഗുലാം ഫൈസല്‍ ,പ്രസിഡന്റ് ഷമീം കാട്ടാകട ,ട്രഷറര്‍ അജീം ജാലാലുദീന്‍ ,ജോയിന്റ് സെക്രട്ടറി ദിലീപ് കുമാര്‍ ,മെമ്പര്‍മാരായ ലെനിന്‍ കുറുപ്പ് , റോയി വര്‍ഗീസ് വനിതാ വിഭാഗം പ്രസിഡന്റ് അനുപമ ദിലീപ് ,വൈസ് പ്രസിഡന്റ് സുജാ റോയ് എന്നിവര്‍ ബൈനിയല്‍ കോണ്‍ഫെറെന്‍സില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026