l o a d i n g

ഗൾഫ്

പുതിയ പദ്ധതികളുമായി ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 6, 2025

റിയാദ്: ഇസ്ലാമിക പുതുവര്‍ഷമായ മുഹറത്തില്‍ ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് പഠിതാക്കള്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പ്രബുദ്ധരായ പ്രബോധകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2019 നവംബറില്‍ റിയാദില്‍ ആരംഭിച്ച ക്ലബ്ബ് പുതുതായി 2 ക്ലബ്ബുകള്‍ കൂടി ആരംഭിച്ചു. പുരുഷന്മാര്‍ക്കായുള്ള ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുപതാമത്തെ ക്ലബ്ബിന്റെ ഉദ്ഘാടനം യുവ പ്രാസംഗികനായ ഡോക്ടര്‍ അബ്ദുള്ള തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. തികച്ചും നൂതനമായ ശൈലിയില്‍, അതും സൗജന്യമായി പ്രസംഗം പരിശീലി പ്പിക്കുന്ന ഈ ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമാണ് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ലക്ഷദ്വീപില്‍ നിന്നുമുള്ള മുഹമ്മദ് മുസ്തഫ മാസ്റ്റര്‍ പ്രസിഡന്റ് ആയുള്ള ക്ലബ്ബിന്റെ ഇനാഗുറല്‍ മീറ്റിംഗ് ഓര്‍ഗനൈസ് ചെയ്തത ഉദ്ഘാടന ചടങ്ങിന്റെ സംഘാടനം ഖത്തറില്‍ നിന്നുള്ള സുബൈര്‍ അപ്പട്ട മാസ്റ്റര്‍ ആയിരുന്നു. റിയാദില്‍ നിന്നും ഉള്ള ചീഫ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ യാക്കൂബ് എളമരം, ജിദ്ദയില്‍ നിന്നും ഉള്ള ഏരിയ ഡയറക്ടര്‍ ആഷിക് മഞ്ചേരി, യാമ്പുവില്‍ നിന്നുമുള്ള ന്യൂ ക്ലബ് ഓപ്പറേഷന്‍ ഡയറക്ടര്‍ അബ്ദുല്‍ റഷീദ് വേങ്ങര എന്നിവര്‍ ആശംസകളും ഖത്തറില്‍ നിന്നും ഉള്ള ഇസ്മായില്‍ നന്ദിയും പറഞ്ഞു.

അടുത്ത ക്ലബ്ബ് ഷാര്‍ജ ആസ്ഥാനമായാണ് പ്രവര്‍ത്തനമാരംഭിച്ചത്. സ്ത്രീകള്‍ക്കായുള്ള ഈ ക്ലബ്ബിന്റെ ഉദ്ഘാടനം ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ചെയര്‍മാന്‍ അബ്ദുന്‍ നസീറിന്റെ ഭാര്യ മറിയം ബീവി ഉദ്ഘാടനം നിര്‍വഹിച്ചു. അടുക്കളയില്‍ ഇരുന്നു പോലും സ്ത്രീകള്‍ക്ക് പ്രബോധന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് എന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഖദീജ തിരൂര്‍ പ്രസിഡണ്ട് ആയുള്ള ഈ മീറ്റിംഗ് കോര്‍ഡിനേറ്റ് ചെയ്തത് സാജിത ആലുവ ആയിരുന്നു. ഗ്ലോബല്‍ ഡയറക്ടര്‍ ലൈലാ വണ്ടൂര്‍, ടീ ടൈം മീറ്റ് ഡയറക്ടര്‍ സുലൈഖ ഗുരുവായൂര്‍, പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ ജവാദ ഹംസ എന്നിവര്‍ ആശംസകളും, റസിയ പോത്തുകല്‍ നന്ദിയും പറഞ്ഞു. ഷാര്‍ജയില്‍ നിന്നുള്ള ന്യൂ ക്ലബ് ഓപ്പറേഷന്‍ ഡയറക്ടര്‍ നയീമ നേതൃത്വം നല്‍കി.

ഒരു നിമിഷം കൊണ്ട് ഒരു ഖുര്‍ആനിക സന്ദേശം ജനങ്ങളില്‍ എത്തിക്കുന്ന പരിപാടിയാണ് മറ്റൊന്ന്. അതിന്റെ ഉദ്ഘാടനം ജൂലൈ 7ന് ബഹുമാന്യനായ എംപി ഇ ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാകാതെ ഓണ്‍ലൈനിലൂടെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്ന പഠിതാക്കളെ, ഉദ്ഘാടന പ്രസംഗമായി അയച്ചുതന്ന വീഡിയോയില്‍ അദ്ദേഹം പ്രശംസിച്ചു. ചീഫ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ യാക്കൂബ് എളമരം ചുക്കാന്‍ പിടിക്കുന്ന വണ്‍ മിനിറ്റ് പ്ലീസ് എന്ന ഈ പ്രോഗ്രാമിന്റെ ഡയറക്ടര്‍, ന്യൂ പ്രോഗ്രാം ഡയറക്ടര്‍ ആയ സഫിയ സുബൈര്‍ ആണ്. ഈ പ്രോഗ്രാമിലെ ഫസ്റ്റ് സ്പീച്ചിന് ചെയര്‍മാന്‍ അബ്ദുന്‍ നസീര്‍ തുടക്കം കുറിച്ചു. ഊഹാപോഹങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്ന് ആദ്യത്തെ ഖുര്‍ആനിക സന്ദേശത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഫോട്ടോ: ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുള്ള തിരൂര്‍ക്കാട്, മറിയം ബീവി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026