l o a d i n g

വേള്‍ഡ്

ജനസംഖ്യാ വര്‍ധനവിന് പുതിയ ഉപാധിയുമായി റഷ്യ, ഗര്‍ഭിണികളാകുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 100,000 റൂബിള്‍സ് നല്‍കും

Thumbnail
Publisher By     BY - DESK
July 6, 2025

മോസ്‌കോ: ജനസംഖ്യാ വര്‍ധനവിന് പുതിയ ഉപാധിയുമായി റഷ്യ. ഇന്ന് പല രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ജനസംഖ്യ കുറവ്. റഷ്യക്കു പുറമെ ചൈന, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ജനസംഖ്യാ വര്‍ധനവിന് സര്‍ക്കാര്‍ പുതിയ സഹായ പ്രഖ്യാപനവും നട്ത്തുന്നുണ്ട്. റഷ്യ ഇപ്പോള്‍ വിചിത്ര പ്രഖ്യാപനവുമായാണ് രംഗത്തു വന്നിട്ടുള്ളത്.

ജനസംഖ്യ വര്‍ദ്ധനയ്ക്കായി എന്തുവഴിയും സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പുടിന്റെ പ്രഖ്യാപനം കണക്കിലെടുത്ത് റഷ്യയിലെ ചില പ്രവിശ്യകള്‍ നടത്തിയ വിചിത്ര പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഗര്‍ഭിണികളാകുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 100,000 റൂബിള്‍സ് ( 1,08,772 ഇന്ത്യന്‍ രൂപ) നല്‍കുമെന്നാണ് റഷ്യയിലെ പത്ത് പ്രവിശ്യകളുടെ പ്രഖ്യാപനം. പലയിടങ്ങളില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞു. നേരത്തെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് മാത്രം പ്രഖ്യാപിച്ച ഈ പദ്ധതി ഇപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും കൂടി പ്രഖ്യാപിച്ചതോടെ വിമര്‍ശനവും ഒരു ഭാഗത്ത് നിന്നുയരുന്നുണ്ട്. ഗുരുതരമായ ജനസംഖ്യാ മാന്ദ്യം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.

2023ല്‍ പുറത്തുവന്ന കണക്ക് പ്രകാരം റഷ്യയുടെ പ്രത്യുല്‍പാദന നിരക്ക് 1.41 ആണ്. ഇപ്പോഴത്തെ ജനസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ അത് 2.05ല്‍ എങ്കിലും എത്തിക്കണം. അതിനു വേണ്ടിയാണ് പുതിയ പ്രഖ്യാപനം. എന്നാല്‍ ഇതിന് വേണ്ടി കൗമാരക്കാരുടെ പ്രസവത്തെ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. അതേസയമം റഷ്യന്‍ പബ്ലിക്ക് ഒപ്പിനിയന്‍ റിസര്‍ച്ച് സെന്റര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വേയില്‍ 43 ശതമാനം പൗരന്മാരും ഇതിനെ അനുകൂലിക്കുന്നവരാണ്. 40 ശതമാനം പേരാണ് എതിര്‍പ്പുമായി രംഗത്തുള്ളത്.

2024ന്റെ ആദ്യ പകുതിയില്‍ 599,600 കുട്ടികളാണ് റഷ്യയില്‍ ജനിച്ചത്. കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 2023ലെ കാലയളവിനെ അപേക്ഷിച്ച് 16,000 കുട്ടികളുടെ കുറവ്. പ്രസവം വര്‍ദ്ധിപ്പിക്കാന്‍ നിരവധി ആനുകൂല്യങ്ങളും റഷ്യ നടപ്പാക്കിയിട്ടുണ്ട്. ആദ്യമായി അമ്മയാകുന്നവര്‍ക്ക് 677,000 റൂബിള്‍സ് നല്‍കും. കഴിഞ്ഞ വര്‍ഷം ഇത് 630,400 ആയിരുന്നു. ഇനി രണ്ടാമത്തെ കുഞ്ഞാണെങ്കില്‍ 894,000 റൂബിള്‍സായിരുന്നു. 2024ല്‍ ഇത് 833,000 റൂബിള്‍സായിരുന്നു. റഷ്യ- ഉക്രൈന്‍ യുദ്ധത്തില്‍ രണ്ടര ലക്ഷത്തോളം പട്ടാളക്കാര്‍ മരിച്ചുവെന്നാണ് കണക്ക്. ഇതിനു പുറമെ യുദ്ധഭീതിയില്‍ നാടുവിട്ടു പോയ ലക്ഷങ്ങള്‍ വേറേയും. ഇതെല്ലാം ജനസംഖ്യയില്‍ ഭീമമായ കുറവുണ്ടാക്കിയെന്നതാണ് വിചിത്ര പ്രഖ്യാപനത്തിന് റഷ്യയെ പ്രേരിപ്പിച്ചിട്ടുള്ളത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026