l o a d i n g

ഗൾഫ്

തിരക്കില്ലാതെ ശാന്തമായി കഅബ, അല്‍ ഹതീമില്‍ തീര്‍ഥാടകര്‍ക്ക് സുഗമമായ പ്രവേശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 6, 2025

മക്ക - ഹജ് സീസണ്‍ അവസാനിച്ച് ഹാജിമാര്‍ മടങ്ങിയതോടെ വിശുദ്ധ മക്കയില്‍ തിരക്ക് കുറഞ്ഞു. കഅ്ബയുടെ ഭാഗമായ അല്‍-ഹതീം പ്രദേശത്തേക്ക് തീര്‍ഥാടകരായ സ്ത്രീകള്‍ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അല്‍-ഇഖ്ബാരിയ ചാനല്‍ പുറത്തുവിട്ടു. കഅ്ബക്ക് ചുറ്റും സുഗമവും ചിട്ടയോടെയും തീര്‍ഥാടകര്‍ക്ക് കറങ്ങാന്‍ സാധിക്കുന്ന തരത്തില്‍ അധികാരികള്‍ നടത്തുന്ന വലിയ ക്രമീകരണങ്ങളെ ഇത് എടുത്തു കാണിക്കുന്നു.

സമാധാനപരവും ശാന്തവുമായ അന്തരീക്ഷത്തില്‍, വനിതാ തീര്‍ത്ഥാടകര്‍ അല്‍-ഹതീം വളപ്പിലേക്ക് സുഗമമായി പ്രവേശിക്കുന്നത് ഈ വീഡിയോയില്‍ കാണാം. ഈ ആത്മീയ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി. നിരവധി ആളുകളാണ് വീഡിയോ പങ്കുവെക്കുകയും അധികാരികളുടെ മികച്ച ക്രമീകരണങ്ങളെയും സ്ഥലത്തിന്റെ പരിശുദ്ധിയോടുള്ള ബഹുമാനത്തെയും പ്രശംസിക്കുകയും ചെയ്തത്.

കഅ്ബയുടെ സിറിയന്‍, ഇറാഖി കോണുകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന അല്‍-ഹതീം, ഇസ്ലാമിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നാണ്. മുസ്ലിംകളുടെ ഹൃദയത്തില്‍ ഇതിന് പ്രത്യേക സ്ഥാനമുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി (സ) പറഞ്ഞിട്ടുള്ളത് അനുസരിച്ച്, അല്‍-ഹതീമിനുള്ളില്‍ പ്രാര്‍ത്ഥിക്കുന്നത് കഅ്ബയുടെ ഉള്ളില്‍ പ്രാര്‍ത്ഥിക്കുന്നതിന് തുല്യമാണ്.

ഹറം ജനറല്‍ പ്രസിഡന്‍സിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാന്‍ തീവ്രമായ ശ്രമങ്ങള്‍ തുടരുകയാണ്. ത്വവാഫും സഇയും തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ സന്ദര്‍ശകരുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കാനും അവര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.

https://twitter.com/alekhbariyatv/status/1941729762205913545

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026