ദുബായ്: കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബായില്‍ ഹൃദയാഘാതംമൂലം മരിച്ചു. മുളിയങ്ങല്‍ ചേനോളി താഴെ കുഞ്ഞഹമ്മദിന്റെ മകന്‍ സമീസ് (39) ആണ് മരിച്ചത്. വേക്ക് മെഷിന്‍ ആന്‍ഡ് ടൂള്‍സ് ജീവനക്കാരനാണ്. കറാമെയിലെ താമസസ്ഥലത്തെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗില്‍ കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. മാതാവ്: ബീവി. ഭാര്യ നൗഫിയ. നാല് മക്കളുണ്ട്.
Related News