l o a d i n g

ഗൾഫ്

ദിശ യോഗ മീറ്റ് 2025 അതിവിപുലമായ പരിപാടികളോടെ അരങ്ങേറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 6, 2025

റിയാദ് : പതിനൊന്നാമത് യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദിശ യോഗ മീറ്റ് 2025 അതിവിപുലമായ പരിപാടികളോടെ അരങ്ങേറി. എംബസ്സി ഓഫ് ഇന്ത്യയുടെയും, ഇറാം ഹോള്‍ഡിങിസിന്റെയും സഹകരണത്തോടെ ദിശ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഇവന്റ് ഇന്ത്യന്‍ എംബസി റിയാദ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കൗണ്‍സിലര്‍ വൈ.സാബിര്‍ ഉദ്ഘാടനം ചെയ്തു. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം ന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ നേപ്പാള്‍ അംബാസഡര്‍ ഡോ. നരേഷ് ബിക്രം ധക്കല്‍ മുഖ്യാതിഥി ആയിരുന്നു. ശ്രീലങ്കന്‍ എംബസ്സി റിയാദ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍, കള്‍ച്ചറല്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി & കൗണ്‍സിലര്‍ മുനാസിങ്ഹാ, നേപ്പാള്‍ എംബസ്സി ലേബര്‍ വിഭാഗം കൗണ്‍സിലര്‍ കവിരാജ് ഉപ്രെതി, ഇറാം ഹോള്‍ഡിങ്‌സ് HR&PR ഡയറക്ടര്‍ മുഹമ്മദ് അല്‍ മാരി, ഇറാം കോര്‍പ്പറേറ്റ് അഫയേഴ്സ് സീനിയര്‍ മാനേജര്‍ സന്തോഷ് നായര്‍, സൗദി യോഗ കമ്മിറ്റി മുന്‍ ബോര്‍ഡ് അംഗം ദുആ അല്‍അറബി, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡീ ഡോ.സയ്ദ് അന്‍വര്‍ ഖുര്‍ഷീദ്, ഡ്യൂണ്‍സ് പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, ഐഓഎഫ് സൗദി നാഷണല്‍ പ്രസിഡന്റ് ദേവേന്ദ്ര ബംഗ്ലേ, സയന്‍സ് ഇന്ത്യ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് ബിജു മുല്ലശ്ശേരി, സംസ്‌കൃത ഭാരതി സൗദി സഹ സംയോജിക പ്രഭ സേതുരാമന്‍ എന്നിവര്‍ അതിഥികള്‍ ആയി പങ്കെടുത്തു സംസാരിച്ചു. ദിശ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് സേതുരാമന്‍ ഗണപതി സ്വാഗതവും ജനറല്‍ സെക്രട്ടറി ആര്‍ടി ഗിരിലാല്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ഇന്റര്‍നാഷണല്‍ യോഗ പ്രോട്ടോകോള്‍ അനുസരിച്ചുള്ള യോഗ പ്രദര്‍ശനം നടന്നു. ഇന്ത്യ, സൗദി അറേബ്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ്, ഈജിപ്ത്, പാകിസ്ഥാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത യോഗ പ്രദര്‍ശനത്തിന് യോഗ ഗുരു സജിന്‍ എംജെ നേതൃത്വം നല്‍കി. ദിശ യോഗ മീറ്റ് 2025 നോടനുബന്ധത്തിച്ചു യോഗ പോസ്റ്ററുകള്‍ കോര്‍ത്തിണക്കിയ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സപ്ന ജയകൃഷ്ണന്റെ നേതൃത്വത്തില്‍ സജിന്‍ എംജെ, ശ്രീജിത്ത് മോഹന്‍, ശാനിസ കനകലാല്‍, സിന്ധു സോമന്‍, ബിന്ദു സാബു, റിബു ബാലകൃഷ്ണന്‍ എന്നിവര്‍ കലാപരിപാടികള്‍ അണിയിച്ചൊരുക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, നയതന്ത്ര പ്രതിനിധികള്‍, യോഗ പരിശീലകര്‍ തുടങ്ങി ധാരാളംപേര്‍ പങ്കെടുത്ത ദിശ യോഗ മീറ്റ് 2025 നു രാജേഷ് മൂലവീട്ടില്‍, സുരേഷ് ദേവാരത്തില്‍, വി രഞ്ജിത്, എം അനൂപ്, ആര്‍ രതീഷ്, ദിനേശ്, സാജു അരീക്കല്‍, മണികണ്ഠന്‍, സത്യനാരായണന്‍, പി പരമേശ്വരന്‍, സത്യ നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026