l o a d i n g

ഗൾഫ്

വേനല്‍ക്കാല വിമാന യാത്രാനിരക്കില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആശ്വാസമെന്ന് വിലയിരുത്തല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 6, 2025

ദുബായ് : വേനല്‍ക്കാല വിമാന യാത്രാനിരക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് വിലയിരുത്തല്‍. അബൂദബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ജൂലൈ 15നും 31നും ഇടയില്‍ യാത്ര ചെയ്യാന്‍ 708 ദിര്‍ഹമാണ്. അതേസമയം കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് (സി ഐ എസ്), ഇന്ത്യ എന്നിവിടങ്ങളിലെ ചില റൂട്ടുകളില്‍ ടിക്കറ്റ് 610 ദിര്‍ഹമിന് ലഭ്യമാണ്. ദുബായില്‍ നിന്ന് ലണ്ടനിലേക്കുള്ള ഇക്കണോമി ക്ലാസ് നിരക്കുകള്‍ കണക്റ്റിംഗ് ഫ്‌ലൈറ്റുകളില്‍ ശരാശരി 1,300 ദിര്‍ഹത്തിലും താഴെ ലഭിക്കുന്നുണ്ട്.

'കഴിഞ്ഞ ജൂലൈയില്‍ വിമാന നിരക്കുകള്‍ കൂടുതലായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി സ്ഥലങ്ങളിലേക്കുള്ള നിരക്കുകള്‍ വളരെ ആകര്‍ഷകമാണ്.' ചില യൂറോപ്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കുന്നു. നേരിട്ടുള്ള സര്‍വീസുകള്‍ക്കാണിത്.

2,500 ദിര്‍ഹം മുതല്‍ 3,800 ദിര്‍ഹം വരെയാണ്, ബജറ്റ് എയര്‍ലൈനുകള്‍ ഈടാക്കുന്നത്. യൂറോ വിംഗ്സ്, വിസ് എയര്‍ അബൂദാബി, എയര്‍ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികള്‍ ദുബായില്‍ നിന്ന് പാരീസിലേക്ക് 2,815 ദിര്‍ഹത്തിനും ബെര്‍ലിനിലേക്ക് 1,860 ദിര്‍ഹത്തിനും വണ്‍വേ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.

പ്രവാസികള്‍ അധികപേരും ഇപ്പോള്‍ ഒന്നോ രണ്ടോ മാസത്തെ അവധിക്കു യാത്ര ചെയ്യുന്നില്ല. മറിച്ച് രണ്ട് മുതല്‍ പത്ത് ദിവസം വരെയുള്ള ചെറിയ കാലയളവിലേക്കാണ് യാത്ര. യു എ ഇയോട് ചേര്‍ന്നുള്ള അസര്‍ബൈജാന്‍, ഷെങ്കന്‍ രാജ്യങ്ങള്‍, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവ ഹ്രസ്വകാല യാത്രക്കും തെരഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026