l o a d i n g

ഗൾഫ്

തമസ്‌കൃതരുടെ സ്മാരകം പുസ്തകം പ്രകാശനം ചെയ്തു

Thumbnail
Publisher By     മുജീബ് കളത്തില്‍
July 6, 2025

ദമ്മാം: മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാലിക് മഖ്ബൂല്‍ തയ്യാറാക്കി ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിച്ച തമസ്‌കൃതരുടെ സ്മാരകമെന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം ദമ്മാമില്‍ ഖസീം യൂണിവേഴ്‌സിറ്റി പ്രൊഫ ഡോ. മഹമൂദ് മൂത്തേടത്ത് സാംസ്‌കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ എഞ്ചിനീയര്‍ മുഷ്ത്താഖ് കുവൈറ്റിനു നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.

ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രൗഡമായ സമ്മേളനം സൗദി കെ.എം.സ.സി ജന: സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരെ മലബാറില്‍ നടന്ന ദീരോധാത്തമായ പോരാട്ടമായിരുന്നു മലബാര്‍ സമരം. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുല്യതയില്ലാത്ത ഈ സംഭവം മായ്ച്ചു കളയാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ പല ഭാഗത്തു നിന്നുമുണ്ടാവുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പുസ്തകങ്ങള്‍ തീര്‍ക്കുന്ന സാംസ്‌കാരിക പ്രതിരോധങ്ങള്‍ സമൂഹത്തില്‍ വലിയ അലയൊലികള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

സാജിദ് ആറാട്ടുപുഴ പുസ്തകം അവതരിപ്പിച്ചു. മുഹമ്മദ് കുട്ടി കോഡൂര്‍, പ്രദീപ് കൊട്ടിയം, ഇ കെ സലീം, ജമാല്‍ വില്ല്യാപള്ളി ഷനീബ് അബൂബക്കര്‍, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം എന്നിവര്‍ സംസാരിച്ചു. വിസ്മൃതിയിലാണ്ടുപോയ ഒരു ജനതയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ പുസ്തകം സമരത്തേ അറിയാനും കൂടുതല്‍ പഠിക്കാനും നമ്മേ പ്രേരിപ്പിക്കും. 1921-ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട റഹ്‌മാന്‍ കിടങ്ങയത്തിന്റെ അന്നിരുപത്തൊന്നില്‍ എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയതാണ് പഠനര്‍ഹമായ ഈ ഗ്രന്ഥം,

ഡോ സിന്ധു ബിനു അവതാരകയായിരുന്നു. സി. അബ്ദുല്‍ ഹമീദ്, റഹ്‌മാന്‍ കാരയാട് ഉപഹാരങ്ങള്‍ കൈമാറി. ഉമ്മര്‍ ഓമശ്ശേരി, സൈനുല്‍ ആബിദ് കുമളി, അബ്ദുല്‍ കരീം ടി.ടി, ഫൈസല്‍ കൊടുമ, മുജീബ് കൊളത്തൂര്‍, അസ്ലം കോളക്കോടന്‍, ബഷീര്‍ ആലുങ്ങല്‍, സമദ് കെ.പി വേങ്ങര, ഷബീര്‍ തേഞ്ഞിപ്പലം, സലാഹുദ്ധീന്‍ കണ്ണമംഗലം, മുഹമ്മദ് കരിങ്കപ്പാറ, മഹമൂദ് പൂക്കാട്, അലിഭായ് ഊരകം, വീരാന്‍കുട്ടി ചേറൂര്‍, ഖാദര്‍ അണങ്കൂര്‍, അറഫാത്ത് ഷംനാട്, സാദിഖ് എറണാംകുളം, മജീദ് കാമ്പ്രന്‍, കലാം മീഞ്ചന്ത, നൗഷാദ് തിരുവനന്തപുരം, അഫ്‌സല്‍ തൃശൂര്‍, അമീന്‍ തിരുവനന്തപുരം, മുസ്തഫ കുറ്റ്യേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മുജീബ് ഉപ്പട, ഷാജി മതിലകം, പി.ടി അലിവി, ജേക്കബ് ഉതുപ്, മുജീബ് കളത്തില്‍, നൗഷാദ് ഇരിക്കൂര്‍, സുബൈര്‍ ഉദിനൂര്‍, മുരളീധരന്‍, നജ്മു സമാന്‍, നസീര്‍ ആലപ്പുഴ, ഹമീദ് കണിച്ചട്ടില്‍, ആസിഫ് താനൂര്‍, ബൈജു കുട്ടനാട്, റഹൂഫ് ചാവക്കാട്, മുഷാല്‍, തഞ്ചേരി, ഷാജു അഞ്ചേരി, ബിനു കുഞ്, ലീന ഉണ്ണികൃഷ്ണന്‍, ഫെബിന സമാന്‍, ഹുസൈന്‍ ചമ്പോലില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഓ.പി ഹബീബ് സ്വാഗതവും അബ്ദുല്‍ മജീദ് കൊടുവള്ളി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026