l o a d i n g

ഗൾഫ്

സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 6, 2025

ദമ്മാം: കലാകാരന്മാര്‍ക്കും, കുട്ടികള്‍ക്ക് പ്രാദേശിക പിന്തുണയും, അവസരങ്ങളും ലഭ്യമാക്കുകയും, ബന്ധങ്ങളെ കൂടുതല്‍ സുദൃഢമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ കുടുംബ സംഗമം ഒരുക്കി. സവ വനിതാ വേദിയുടേയും, ബാലവേദിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സദസ്സ് കളിയും, ചിരിയും, കാര്യവും, കലകളും കൊണ്ട് സമ്പന്നമായിരുന്നു. സവ പ്രവര്‍ത്തകരും, ഗായകരുമായ എക്‌സ്പ്രസ്യോ ബാന്റിന്റെ ഗാനങ്ങളോടെ കലാ പരിപാടികള്‍ ആരംഭിച്ചു.

തുടര്‍ന്ന് നിസ്സാര്‍ ആലപ്പി, കല്യാണി ബിനു, ശ്രീകുമാര്‍, ഹസ്‌ന അബൂബക്കര്‍, ലിദിയ ലൗസണ്‍, ജോഷി ബാഷ,ദിയാ, റഊഫ് ചാവക്കാട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നിവേദ ശ്രീലാല്‍, ധന്‍വി ഹരികുമാര്‍, സാറ മുജീബ്, ഹംദ സിദ്ധിക്, എന്നിവര്‍ വിവിധ ഡാന്‍സുകള്‍ അവതരിപ്പിച്ചു. വിന്നി ജോണ്‍, നീതു ശ്രീവത്സണ്‍, അന്‍ജു അഖില്‍, ജീന മഹേഷ് എന്നിവരുടെ ഫ്യൂഷന്‍ ഡാന്‍സും, സന ശിഹാബിന്റെ പിയാനോ വാദനവും ചടങ്ങിന് മാറ്റ് കൂട്ടി. മൊഞ്ചത്തി ടീം അവതരിപ്പിച്ച, പാരമ്പര്യവും, ആധുനിക ഫ്രീക്കും സമന്വയിച്ച ഒപ്പന അവതരിപ്പിച്ചപ്പോള്‍ സദസ്സും കൈതാളവുമായി ഒപ്പം കൂടി. പിന്നീട് നടന്ന കുടുംബ സംഗമ യോഗത്തില്‍ ഡോ: ലുലു റഹ്‌മത് കുടുംബങ്ങളമായി സംവദിച്ചു. സ്‌നേഹവും, സൗഹൃവും, കരുതലും ആണ് മനുഷ്യ ആരോഗ്യത്തിനുള്ള ഏറ്റവും നല്ല മരുന്നെന്ന് അവര്‍ പറഞ്ഞു. സാജിദ് ആറാട്ടുപുഴ പുതുതായി എത്തിയ അംഗങ്ങളെ പരിചയപ്പെടുത്തി.ബൈജു കുട്ടനാട് സ്വാഗതവും, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അമൃത ശ്രീലാല്‍ നന്ദിയും പറഞ്ഞു.

നെസ്സി നൗഷാദ്, സൗമി നവാസ്, യഹ്‌യ കോയ, സാജിദ നൗഷാദ്, സുമയ്യ സിദീഖ്, ഷീബ റിജു, അഞ്ചു നിറാസ്, നവാസ് ബഷീര്‍, അശോകന്‍, രാജീവ് ചെട്ടികുളങ്ങര, സജീര്‍ കരുവാറ്റ, ജോഷി ബാഷ, ശിവപ്രകാശ്, ശ്രീലാല്‍പിള്ള, നൗഷാദ് ആറാട്ടുപുഴ, സിദ്ധിക് കായംകുളം, റിജു ഇസ്മായില്‍, രശ്മി ശിവപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026