l o a d i n g

ഗൾഫ്

ജിദ്ദ - പൊന്മള പഞ്ചായത്ത് കെ എം സി സി 'പൊന്‍മലയോരം' സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 6, 2025

ജിദ്ദ: പൊന്‍മള പഞ്ചായത്ത് കെ എം സി സി സംഘടിപ്പിച്ച 'പൊന്‍മലയോരം-2025' ശ്രദ്ധേയമായി. കലാ കായിക വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തിയ പരിപാടി സദസ്സിന് പുതിയ അനുഭവമായി. വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി നടത്തിയ പരിപാടി സംഘാടന മികവ് കൊണ്ടും പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും മികച്ചതായിരുന്നു.

ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സൗദി നാഷണല്‍ കെ എം സി സി സെക്രട്ടറി നാസര്‍ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. നിരവധി ജീവ കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ പൊന്‍മള പഞ്ചായത്ത് കെ എം സി സി ജിദ്ദയിലെ മുഴുവന്‍ പ്രവാസി സംഘടനകള്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പൊന്‍മള പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അന്‍വര്‍ പൂവല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. പൊന്മലയോരം എന്ന നാമത്തിന്റെയും പൊന്മളയുടെയും ഉത്ഭവവും ചരിത്രവും, പഞ്ചായത്ത് കെഎംസിസി രൂപീകരണ ചരിത്രവും വിവരിച്ചത് പുതു തലമുറക്ക് നവ്യാനുഭവമായി.

ശേഷം നടന്ന കലാ കായിക വിനോദ പരിപാടികള്‍ക്ക് ഹൈദര്‍ പൂവാട്, ഇല്യാസ് പി.പി, ഇബ്രാഹിം കെ കെ, നജ്മുദ്ദീന്‍ തറയില്‍, സല്‍മാന്‍ ഫാരിസ്, ഹബീബ്, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി. പുതുമയാര്‍ന്ന കലാ കായിക വിനോദ പരിപാടികള്‍ സദസ്സിന് ഏറെ ഹ്യദ്യമായി.

മലപ്പുറം ജില്ല കെ എം സി സി ട്രഷറര്‍ ഇല്യാസ് കല്ലിങ്ങല്‍, മജീദ് കോട്ടീരി, കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ടി. ടി ഷാജഹാന്‍, ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബു, കുഞാലി കുമ്മാളില്‍, ജില്ല വനിത കെഎംസിസി ജനറല്‍ സെക്രട്ടറി സുഹൈല തേറമ്പത്ത്, ട്രഷറര്‍ ശഫീദ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എം. പി അബാന്‍ ഖിറാഅത്ത് നടത്തി. പൊന്‍മള പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി കെ. പി സമദലി സ്വാഗതവും ട്രഷറര്‍ ഹനീഫ വടക്കന്‍ നന്ദിയും പറഞ്ഞു.

പടം: ജിദ്ദ പൊന്‍മള പഞ്ചായത്ത് കെ എം സി സി സംഘടിപ്പിച്ച പൊന്‍മലയോരം പരിപാടിയില്‍ നാസര്‍ വെളിയങ്കോട് സമ്മാനം വിതരണം ചെയ്യുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026