l o a d i n g

ഗൾഫ്

യു എ ഇയില്‍ വിദഗ്ധ തൊഴിലന്വേഷകര്‍ പെരുകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 7, 2025

ദുബായ് : യു എ ഇയില്‍ വിദഗ്ധ തൊഴിലാളികള്‍ ആവശ്യത്തിലധികമെന്നു റിപ്പോര്‍ട്ട്. മിഡില്‍, സീനിയര്‍ മാനേജ്മെന്റ് തലങ്ങളിലും നിരവധി ജോലികളില്‍ പ്രൊഫഷണലുകള്‍ മിച്ചമെന്നും മാനവശേഷി നിയമന വിഭാഗം മേധാവികള്‍ ചൂണ്ടിക്കാട്ടി. യു എ ഇ തൊഴില്‍ വിപണി നികുതിരഹിതമാണെന്നതാണ് കാരണം. മാത്രമല്ല ജനസംഖ്യ കുതിച്ചുയരുകയാണ്. തൊഴിലന്വേഷകര്‍ ഇപ്പോള്‍ ലഭ്യമായ റോളുകളില്‍ തൃപ്തിപ്പെടുന്നു.

'അപൂര്‍വം രംഗങ്ങളില്‍ നിര്‍ദിഷ്ട കഴിവുകളുടെ കുറവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നാമമാത്രമാണത്. ചില തസ്തികകളില്‍ പ്രൊഫഷണലുകളുടെ അമിത ലഭ്യതയും നിരീക്ഷിക്കപ്പെടുന്നു. ഇത് തൊഴിലന്വേഷകര്‍ക്കും യഥാര്‍ഥ ഒഴിവുകള്‍ക്കും ഇടയില്‍, പ്രത്യേകിച്ച് മിഡ്-സീനിയര്‍ തലത്തില്‍, അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു'- സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 2024-ല്‍ അബൂദാബി ജനസംഖ്യ 7.5 ശതമാനം വര്‍ധിച്ചു ആദ്യമായി 40 ലക്ഷം കവിഞ്ഞു. ദുബായ് ഷാര്‍ജ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളില്‍ സമാനമായ ഒഴുക്ക് അനുഭവപ്പെടുന്നുണ്ട്. ഇന്ന് യു എ ഇയില്‍ ഓരോ തസ്തികക്കും നൂറുകണക്കിന് അപേക്ഷകരാണ്. സീനിയോറിറ്റി അനുസരിച്ച് 600 മുതല്‍ 900 വരെ അപേക്ഷകള്‍ പ്രാദേശികമായി ലഭിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, അളവ് ഏകദേശം 50 ശതമാനം വര്‍ധിച്ചു.

അനുഭവത്തിലും സാംസ്‌കാരിക അനുയോജ്യതയിലും സോഫ്റ്റ് സ്‌കില്ലുകളിലും തൊഴിലുടമകള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. 40 വയസ്സിന് മുകളിലുള്ള തൊഴിലന്വേഷകര്‍ക്ക് യു എ ഇയില്‍ നിയമനം ലഭിക്കുക എളുപ്പമല്ലാതായിട്ടുണ്ട്. ചില തൊഴിലുടമകള്‍ പ്രായമായ തൊഴിലാളികളെ കൂടുതല്‍ ചെലവേറിയവരായി കണ്ട് ഒഴിവാക്കുന്ന പ്രവണതയുമുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026