l o a d i n g

ബിസിനസ്

ആഗോള ജ്വല്ലറി വ്യവസായികളെ ലക്ഷ്യമിട്ട് ഇന്ത്യ-സൗദി അറേബ്യ സംയുക്ത ജ്വല്ലറി എക്സപോ

സാജെക്സ് 2025 സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ ജിദ്ദയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 7, 2025

ജിദ്ദ: സ്വര്‍ണ, രത്നാഭരണ വ്യവസായ രംഗത്തെ വിദേശ നിക്ഷേപകര്‍ക്കും ഉല്‍പ്പാദകര്‍ക്കുമായി ജെം ആന്റ് ജുവലറി പ്രോമോഷന്‍ കൗണ്‍സില്‍ ഇന്ത്യ (ജി.ജെ.ഇ.പി.സി) സൗദി അറേബ്യയുമായി ചേര്‍ന്ന് വിപുലമായ ആഗോള എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. സൗദി അറേബ്യ ജ്വല്ലറി എക്സ്പൊസിഷന്‍ (സാജെക്സ് 2025) എന്ന പേരില്‍ ജിദ്ദ സൂപ്പര്‍ഡോമില്‍ സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ നടക്കുന്ന ആഗോള എക്സ്പോയുടെ പ്രഖ്യാപനം ജിദ്ദയില്‍ നടന്നു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി മുഖ്യാതിഥിയായി. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ഫസ്റ്റ് വൈസ് ചെയര്‍മാന്‍ എഞ്ചിനീയര്‍ റഅ്ദ് ഇബ്റാഹിം അല്‍മുദൈഹിം, ജിദ്ദ ജ്വല്ലറി അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് അലി ബതര്‍ഫി അല്‍ കിന്ദി, ജി.ജെ.ഇ.പി.സി ചെയര്‍മാന്‍ കിരിത് ഭന്‍സാലി, നാഷനല്‍ ഇവന്റ്സ് കണ്‍വീനര്‍ നിരവ് ഭന്‍സാലി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സബ്യസാചി റായ്, അറേബ്യന്‍ ഹൊറൈസന്‍ സാരഥികളായ ശാക്കിര്‍ ഹുസൈന്‍, അബ്ദുല്‍ നിഷാദ്, ഇന്ത്യയിലേയും സൗദിയിലേയും പ്രമുഖ ജ്വല്ലറി വ്യവസായികള്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാര ബന്ധത്തില്‍ സാജെക്സ് 2025 തുറന്നിടുന്ന പുതിയ അവസരങ്ങളും ചടങ്ങില്‍ ചര്‍ച്ചയായി. ഇരു രാജ്യങ്ങളിലേയും സ്വര്‍ണ, രത്നാഭരണ വ്യവസായ മേഖലകള്‍ കൈകോര്‍ക്കുന്ന ഈ എക്സ്പോയില്‍ യുഎഇ, തുര്‍ക്കി, ഹോങ്കോങ്, ലെബനോന്‍ എന്നീ രാജ്യങ്ങളും പങ്കാളികളാണ്. 250ലേറെ ബൂത്തുകളാണ് ഈ എക്സ്പോയില്‍ ഒരുക്കുന്നത്. 200ലേറെ ആഭരണ വ്യവസായികളും പ്രദര്‍ശനത്തിനുണ്ടാകും. വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണങ്ങളുടേയും രത്നാഭരണങ്ങളുടേയും പ്രദര്‍ശനം, ആഭരണ വ്യവസായ രംഗത്തെ സാങ്കേതിക വിദ്യകള്‍ എന്നിവയും ഒരുക്കുന്നുണ്ട്. സാജെക്സിനോടനുബന്ധിച്ച് ആഗോള ആഭരണ നിക്ഷേപ സമ്മേളനവും, പ്രഭാഷണങ്ങളും, ബിസിനസ് പങ്കാളിത്ത യോഗങ്ങളും നടക്കും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജ്വല്ലറി ഉല്‍പ്പാദകര്‍, ഡിസൈര്‍മാര്‍, നിക്ഷേപകര്‍ തുടങ്ങിയവരെ ഒരു കുടയ്ക്കു കീഴില്‍ ഒരുമിപ്പിക്കുന്ന ജ്വല്ലറി ബിസിനസ് രംഗത്തെ ലോകത്തെ ഏറ്റവും വലിയ ബിടുബി എക്സിബിഷനുകളിലൊന്നാണിതെന്ന് സാജെക്സ് 2025 സംഘാടന പങ്കാളികളായ അറേബ്യന്‍ ഹൊറൈസന്‍ ചെയര്‍മാന്‍ ശാക്കിര്‍ ഹുസൈന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപ കേന്ദ്രവും അതിവേഗ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യവുമായ സൗദി അറേബ്യ ഈ ആഗോള എക്സ്പോയ്ക്ക് ആതിഥ്യമരുളുന്നത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അറേബ്യന്‍ ഹൊറൈസന്‍ സിഇഒ അബ്ദുല്‍ നിഷാദ് പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026