l o a d i n g

ഗൾഫ്

20 ദിവസം കൊണ്ട ഹജ്ജ് പൂര്‍ത്തിയാക്കാവുന്ന പാക്കേജ് ഉള്‍പ്പടെ 2026ലെ ഹജ്ജിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ സമര്‍പ്പിക്കാം, അവസാന തിയതി ജൂലൈ 31

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2025

ന്യൂഡല്‍ഹി: 2026ലെ ഹജ്ജിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങി. 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തിയാക്കി വരാവുന്ന പാക്കേജ് കൂടി ഉള്‍പ്പെടുത്തിയാണ് 2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് പോര്‍ട്ടല്‍ https://hajcommittee.gov.in വഴിയോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org വെബ്‌സൈറ്റിലൂടെയോ 'HajSuvidha' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ജൂലൈ 31 രാത്രി 12 വരെ അപേക്ഷിക്കാം.

അപേക്ഷ സമര്‍പ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ചു. 20 ദിവസത്തെ പാക്കേജിന് അപേക്ഷയില്‍ അക്കാര്യം രേഖപ്പെടുത്തണം. സാധാരണഗതിയില്‍ 40-45 ദിവസം വരെ ഹജ്ജ് തീര്‍ഥാടനത്തിന് എടുക്കും. അപേക്ഷകര്‍ക്ക് 2026 ഡിസംബര്‍ 31 വരെയെങ്കിലും കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ഉണ്ടാകണം, പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം ഉള്‍പ്പെടുത്തണം, കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറില്‍ അപേക്ഷിക്കേണ്ടത്, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ (വൈറ്റ് ബാക്ക് ഗ്രൗണ്ട്), അപേക്ഷകരുടെ പാസ്‌പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, അഡ്രസ് പ്രൂഫ്, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്‌ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം നല്‍കുന്ന രേഖകള്‍ വ്യക്തവും പൂര്‍ണമായി വായിക്കാന്‍ കഴിയുന്നതുമാകണം.

രേഖകള്‍ കൃത്യമായി അപ്‌ലോഡ് ചെയ്തവ മാത്രമേ പരിഗണിക്കൂ. സൂക്ഷ്മ പരിശോധനക്കുശേഷം സ്വീകാര്യമായ അപേക്ഷകള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി കവര്‍ നമ്പര്‍ അലോട്ട് ചെയ്യും. യഥാര്‍ഥ രേഖകള്‍ നറുക്കെടുപ്പിനുശേഷം സമര്‍പ്പിച്ചാല്‍ മതി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഫോറവും മറ്റ് അനുബന്ധ രേഖകളും നറുക്കെടുപ്പിനുശേഷമാണ് സമര്‍പ്പിക്കേണ്ടത്. ആദ്യ ഗഡുവായി 1,50,000 രൂപയാണ് അടക്കേണ്ടത്. അപേക്ഷയോടൊപ്പം പണമടച്ച രസീത് കൂടി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രെയിനറുടെ സഹായം തേടാം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026