l o a d i n g

ഗൾഫ്

സൗദി എയര്‍ലൈന്‍സ്, ആകാശ എയര്‍ വിമാനക്കമ്പനികള്‍ കോഴിക്കോട്ടേക്ക് സര്‍വീസ് തുടങ്ങുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2025

കോഴിക്കോട്: സൗദി എയര്‍ലൈന്‍സ്, ആകാശ എയര്‍ വിമാനക്കമ്പനികള്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. നേരത്തെ കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയിരുന്ന സൗദി എയര്‍ലൈന്‍സ് 2020 മുതലാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ചെറിയ വിമാനങ്ങളുടെ 'സി' ശ്രേണിയില്‍പ്പെട്ട എയര്‍ബസ് 321 നിയോ വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. കോഴിക്കോട് ജിദ്ദ സെക്ടറിലായിരിക്കും ആദ്യ സര്‍വീസ് എന്നാണു വിവരം. നേരത്തേ, 2024 ഓഗസ്റ്റില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് സാങ്കേതിക കുരുക്കുകളാല്‍ നീളുകയായിരുന്നു.

ഇന്ത്യന്‍ വിമാനക്കമ്പനിയായ ആകാശ എയര്‍ വിമാനവും കരിപ്പൂര്‍ കേന്ദ്രീകരിച്ചു സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് ഉപദേശക സമിതി കോചെയര്‍മാന്‍ എം.കെ.രാഘവന്‍ എംപി അറിയിച്ചു. സൗദി, കുവൈത്ത്, യുഎഇ തുടങ്ങി വിവിധ ഗള്‍ഫ് നാടുകളിലേക്കു ആകാശ എയര്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആകാശ എയറും ഈ വര്‍ഷം ഒക്ടോബറില്‍ സര്‍വീസ് ആരംഭിച്ചേക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026