l o a d i n g

ഗൾഫ്

സമ്മര്‍ ഫെസ്റ്റ് 2025 ജൂലൈ 11 ന് ജിദ്ദ അല്‍ഖുബ്ബ ഓഡിറ്റോറിയത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2025

ജിദ്ദ: വേനല്‍ ചൂടില്‍ ഉരുകുന്ന ജിദ്ദ പ്രവാസികള്‍ക്ക് മൈലാഞ്ചിത്തണുപ്പുമായി മെഹന്ദി മത്സരങ്ങള്‍, സംഗീത നിശ തുടങ്ങിയ വന്‍പരിപാടികളാണ് സമ്മര്‍ ഫെസ്റ്റ് 2025 ല്‍ ഒരുങ്ങുന്നത്. ഇജ്‌ലു ഇവന്റ് വൈബ്‌സ് ജിദ്ദയുടെ ബാനറില്‍ കഴിഞ്ഞ ദിവസം നടത്തിയ കാരംസ്/ചെസ്സ് മത്സരങ്ങളുടെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും മെഹന്ദി മത്സരങ്ങളും ജൂലൈ 11 വെള്ളിയാഴ്ച നടക്കുന്ന സമ്മര്‍ ഫെസ്റ്റ് 2025 ജിദ്ദ മഹ്ജറിലുള്ള അല്‍ ഖുബ്ബ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നാംപാദ മത്സരങ്ങളില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. ഫൈനല്‍ മത്സരങ്ങളോടൊപ്പം നടക്കുന്ന സംഗീതനിശ വേനലവധികാലത്ത് ജിദ്ദയില്‍ തുടരുന്ന പ്രവാസികള്‍ക്ക് വിനോദ കലാവിരുന്നൊരുക്കുന്ന വലിയൊരു പരിപാടിയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ജിദ്ദയിലെയും നാട്ടിലെയും ഗായകര്‍ പരിപാടിയില്‍ പങ്കെക്കും. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യം ജിദ്ദയിലെ ഏതാണ്ടെല്ലാ ഭാഗത്തുള്ളവര്‍ക്കും എത്തിപ്പെടാവുന്ന മഹ്ജറിലെ അല്‍ ഖുബ്ബ ഓഡിറ്റോറിയത്തിന്റെ പ്രത്യേകതയാണ്

വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ ആരംഭിക്കുന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും ഒപ്പം തന്നെയാണ് മെഹന്ദി മത്സരങ്ങള്‍ നടക്കുക. പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളായി തിരിച്ച മെഹന്ദി മത്സരങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. മെഹന്ദി മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ വ്യാഴാഴ്ച വരെയുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

പട്ടുറുമാല്‍ എന്ന സംഗീത പരിപാടിയിലൂടെ പ്രശസ്തനായ സജീര്‍, പിന്നണി ഗായികയായ ജസീറ പയ്യന്നൂര്‍, ജിദ്ദയിലെ അറിയപ്പെടുന്ന ഗായകനായ നഈം സിന്ധി എന്നിവരായിരിക്കും സംഗീതരാവില്‍ മനോഹരമായ ഗാനങ്ങളുമായെത്തുക. കൂടാതെ ജിദ്ദയുടെ സ്വന്തം ഗായകരും പരിപാടിയില്‍ അണിനിരക്കുമെന്ന് മഹ്ജറിലെ അല്‍ ഖുബ്ബ ഓഡിറ്റോറിയത്തില്‍ ് നടത്തിയ പത്ര സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.

ചെയര്‍മാന്‍ ഇസ്മായില്‍ മണ്ണാര്‍ക്കാട്, ജനറല്‍ കണ്‍വീനര്‍ റാഫി ബീമാപ്പള്ളി, ഇവന്റ് കോര്‍ഡിന്റ്റര്‍ റിയാസ് മേലാറ്റൂര്‍ എന്നിവരോടൊപ്പം പരിപാടിയുടെ കണ്‍വീനറായ അയ്യൂബ് മുസ്ലിയാരകത്ത്, റാഫി ആലുവ, സബീന റാഫി, ഷമീം അയ്യൂബ്, മൗഷ്മി ശരീഫ്, റമീസ് റാഫി, ആമിന റാഫി ബീമാപ്പള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026