l o a d i n g

ബിസിനസ്

സൗദി അറേബ്യയില്‍ റീട്ടെയ്ല്‍ സേവനം വിപുലമാക്കി ലുലു ; ജിദ്ദയിലെ അല്‍-ബാഗ്ദാദിയയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2025

ജിദ്ദ : സൗദി അറേബ്യയുടെ വിഷന്‍ 2030 ന് കരുത്തേകി, റീട്ടെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കി ലുലു. ജിദ്ദയിലെ അല്‍-ബാഗ്ദാദിയയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. അല്‍ നഹ്ല ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഇഹ്‌സാന്‍ ബാഫഖിഹി, ജിദ്ദയിലെ യുഎഇ കോണ്‍സല്‍ ജനറല്‍ നാസര്‍ ഹുവൈദന്‍ തായ്ബാന്‍ അലി അല്‍കെത്ബി, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സുരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെയും സാന്നിദ്ധ്യത്തില്‍ ജിദ്ദ മുന്‍സിപ്പാലിറ്റി ഡെപ്യൂട്ടി മേയര്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍ നാസര്‍ സലേം അല്‍മോതേബ്, അല്‍-ബാഗ്ദാദിയയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.

മികച്ച സൗകര്യങ്ങളോടെയുള്ള ഹൈപ്പര്‍മാര്‍ക്കറ്റാണ് ജിദ്ദയിലെ അല്‍-ബാഗ്ദാദിയയില്‍ തുറന്നിരിക്കുന്നതെന്നും സൗദി അറേബ്യയുടെ പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഉള്‍പ്പടെ സൗദി അറേബ്യയുടെ കൂടുതല്‍ മേഖലകളിലേക്ക് കൂടി റീട്ടെയ്ല്‍ സാന്നിദ്ധ്യം വിപുലമാക്കുമെന്നും എം.എ യൂസഫലി വ്യക്തമാക്കി.

117, 000 സ്‌ക്വയര്‍ ഫീറ്റ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സുഗമമായ ഷോപ്പിങ്ങ് മികവോടെയാണ് ഒരുങ്ങിയിരിക്കുന്നത്. ഗ്രോസറി, പഴം പച്ചക്കറി, ഹോട്ട് ഫുഡ്, ബേക്കറി വിഭവങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ഉള്ളത്. ഉപഭോക്താകള്‍ക്ക് കുടുംബസമ്മേതം ഭക്ഷണവിഭവങ്ങള്‍ കഴിക്കാന്‍ വിശാലമായ ഫുഡ് കോര്‍ട്ടും ഫ്രഷ് ഫുഡ് സെക്ഷനോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്‌സ് ഗ്രഹോപകരണങ്ങളുടെ വിപുലമായ ശേഖരവുമായി ലുലു കണക്ടും ഫാഷന്‍ ഉത്പന്നങ്ങളുടെ ആകര്‍ഷകമായ കളക്ഷനുകളുമായി ലുലു ഫാഷന്‍ സ്റ്റോറും മികച്ച ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക. ഉദ്ഘാടനത്തോട് അനബന്ധിച്ച് മികച്ച ഓഫറുകളും ലഭ്യമാണ്.

അല്‍ ബാഗ്ദാദിയ മേയര്‍ യൂസഫ് അബ്ദുല്ല അല്‍ സലാമി, ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ഓഫ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് സാലിഹ് ഇഹ്‌സാന്‍ തയ്യിബ്, അല്‍ നഹ്ല ഗ്രൂപ്പ് ബോര്‍ഡ് ഓഫ് മാനേജേഴ്‌സ് മുഹമ്മദ് വാജിഹ് ബിന്‍ ഹസ്സന്‍, അല്‍ നഹ്ല ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് സിഇഒ എന്‍ജിനീയര്‍ സമി അബ്ദുല്‍ അസീസ് അല്‍ മുഖ്ദൂബ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026