l o a d i n g

ഗൾഫ്

കാനഡയില്‍ വിമാനാപകടം: മലയാളിയടക്കം രണ്ട് വിദ്യാര്‍ത്ഥി പൈലറ്റുമാര്‍ മരിച്ചു

Thumbnail
Publisher By     BY - DESK
July 10, 2025

മാനിറ്റോബ: കാനഡയിലെ മാനിറ്റോബ പ്രവിശ്യയില്‍ സ്റ്റെയിന്‍ബാക്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപം രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളിയടക്കം രണ്ട് വിദ്യാര്‍ത്ഥി പൈലറ്റുമാര്‍ മരിച്ചു. മാനിറ്റോബ ഫ്‌ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23), കാനഡ സ്വദേശിനി സാവന്ന മെയ് റോയ്‌സ് (20) എന്നിവരാണ് മരിച്ചത്. ശ്രീഹരി കഴിഞ്ഞ ഒന്നര വര്‍ഷമായി കാനഡയില്‍ പരിശീലനത്തിലായിരുന്നു.

ഇവര്‍ Harv's Air പൈലറ്റ് പരിശീലന സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. പരിശീലന പറക്കലിനിടെ, ടേക്ക്ഓഫുകളും ലാന്‍ഡിംഗുകളും പ്രാക്ടീസ് ചയ്യുന്നതിനിടെയാണ് അപകടം. ഒരേ സമയം റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ആശയവിനിമയ സംവിധാനങ്ങളിലെ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. വിമാനങ്ങളില്‍ റേഡിയോ സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും, പൈലറ്റുമാര്‍ക്ക് പരസ്പരം കാണാന്‍ കഴിഞ്ഞില്ലെന്നാണ് പരിശീലന കേന്ദ്രത്തിലെ അധികൃതര്‍ പറയുന്നത്.

സെസ്‌ന 152, സെസ്‌ന 172 എന്നീ സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കാനഡയിലെ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (RCMP) സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡും അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 8:45 ആണ് അപകടം നടന്നത്. രണ്ടുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വിമാനങ്ങളില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

മാനിറ്റോബയിലെ ഫ്‌ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. അപകടത്തെത്തുടര്‍ന്ന് Harv's Air-se ഫ്‌ലൈറ്റ് ഓപ്പറേഷനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ശ്രീഹരിയുടെ വിയോഗത്തില്‍ അനുശോചിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026