l o a d i n g

ഗൾഫ്

യുഎഇയില്‍ യുപിഐ: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇനി പാസ്‌പോര്‍ട്ടും ഫോണും മാത്രം മതിയാകും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 10, 2025

അബുദാബി- യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇനി പണമോ വിവിധ കാര്‍ഡുകളോ പേയ്‌മെന്റ് ഉപകരണങ്ങളോ ഇല്ലാതെ പാസ്‌പോര്‍ട്ടിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് അടിസ്ഥാന സൗകര്യങ്ങളാണ് ഇതിന് സഹായകമാകുന്നത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനാണ് ഈ വിവരം പങ്കുവെച്ചത്.

യുണിഫൈഡ് പേയ്‌മെന്റ്സ് ഇന്റര്‍ഫേസിലേക്ക് (UPI) എല്ലാ പ്രധാന വ്യക്തിഗത സാമ്പത്തിക ഉപകരണങ്ങളും തടസ്സങ്ങളില്ലാതെ സംയോജിപ്പിച്ച്, അന്താരാഷ്ട്ര ഇടപാടുകള്‍ എളുപ്പമാക്കുന്ന ഒരു ഭാവി അദ്ദേഹം സ്വപ്നം കാണുന്നു. യുഎഇയില്‍ യുപിഐയുടെ വിപുലീകരണം സംബന്ധിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ, ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അതിര്‍ത്തി കടന്നുള്ള യാത്രകളും പേയ്മെന്റ് അനുഭവങ്ങളും ലളിതമാക്കാനുള്ള വലിയൊരു സംരംഭത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാം എളുപ്പമാക്കുമെന്നും, വ്യക്തി വിവരങ്ങളും സാമ്പത്തിക ഉപകരണങ്ങളും ഡിജിറ്റലായി ഏകീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ സമയപരിധിയോ സാങ്കേതിക വിവരങ്ങളോ അദ്ദേഹം പങ്കുവെച്ചില്ലെങ്കിലും, ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

യു.എ.ഇയിലുടനീളം യു.പി.ഐയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള NPCI ഇന്റര്‍നാഷണലിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ പുതിയ പ്രഖ്യാപനം. ലുലു, ദുബായ് ഡ്യൂട്ടി ഫ്രീ തുടങ്ങിയ പ്രധാന റീട്ടെയില്‍ ശൃംഖലകള്‍ ഇതിനകം തന്നെ യു.പി.ഐ സംവിധാനം സ്വീകരിച്ചു കഴിഞ്ഞു. അതിനാല്‍, ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് അവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് നേരിട്ട് പണമടക്കാന്‍ പരിചിതമായ മൊബൈല്‍ ആപ്പുകള്‍ ഇപ്പോള്‍ ഉപയോഗിക്കാം.

യുഎഇയുടെ പ്രാദേശിക പേയ്‌മെന്റ് സംവിധാനമായ AANIയുമായി കൂടുതല്‍ സംയോജിപ്പിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഡിജിറ്റല്‍ സാമ്പത്തിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് അടുത്ത ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026