l o a d i n g

ഇന്ത്യ

നേതൃമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ സിദ്ധരാമയ്യയും ശിവകുമാറും ദല്‍ഹിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 10, 2025

ന്യൂദല്‍ഹി- കര്‍ണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ദല്‍ഹിയിലെ കര്‍ണാടക ഭവനില്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലെ അസ്വാരസ്യങ്ങള്‍ കെട്ടടങ്ങുന്നില്ലെന്ന സൂചന നല്‍കിയാണ് ഇരുവരുടെയും ദല്‍ഹി സന്ദര്‍ശനം.

ചൊവ്വാഴ്ച ദല്‍ഹിയിലെത്തിയ ഡി.കെ. ശിവകുമാര്‍ കര്‍ണാടക ഭവന്റെ പുതിയ അനെക്‌സ് കെട്ടിടത്തിലെ മുഖ്യമന്ത്രിയുടെ സ്വീറ്റിലാണ് താമസിച്ചത്. എന്നാല്‍, ബുധനാഴ്ച ദല്‍ഹിയിലെത്തിയ സിദ്ധരാമയ്യ പഴയ കെട്ടിടത്തിലെ മുഖ്യമന്ത്രിയുടെ സ്വീറ്റിലേക്ക് മാറി. മുന്‍ സന്ദര്‍ശനത്തില്‍ പുതിയ അനെക്‌സ് കെട്ടിടത്തിലെ സ്വീറ്റ് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും വെന്റിലേഷന്‍ കുറവാണെന്നും പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പഴയ കെട്ടിടത്തിലേക്ക് മാറിയതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ധരാമയ്യയുടെ അനുമതിയോടെയാണ് ഡി.കെ. ശിവകുമാര്‍ അനെക്‌സ് സ്വീറ്റ് തിരഞ്ഞെടുത്തതെന്നാണ് വിവരം.

നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ സംഭവവികാസങ്ങള്‍. ബുധനാഴ്ച സിദ്ധരാമയ്യയും ശിവകുമാറും വെവ്വേറെ പത്രസമ്മേളനങ്ങള്‍ നടത്തി. പിന്നീട് ഉച്ചയ്ക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധരാമയ്യ കര്‍ണാടക ഭവനിലേക്ക് മടങ്ങി മാധ്യമങ്ങളെ കണ്ടപ്പോള്‍, ശിവകുമാര്‍ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം കാണാന്‍ കൊണാട്ട്‌പ്ലേസിലേക്ക് പോവുകയായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026