l o a d i n g

ഇന്ത്യ

അബദ്ധത്തില്‍ പൈലറ്റിന്റെ കൈ തട്ടി ഇന്ധനസ്വിച്ച് ഓഫാകാന്‍ സാധ്യതയുണ്ടോ ?

Thumbnail
Publisher By     BY - DESK
July 12, 2025

അബദ്ധത്തില്‍ പൈലറ്റിന്റെ കൈ തട്ടി ഇന്ധനസ്വിച്ച് ഓഫാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യമാണ് അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട എഎഐബി പ്രാഥമിക റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ഉയരുന്നത്. എന്തിനാണ് ഇന്ധനസ്വിച്ച് ഓഫാക്കിയത് എന്ന തരത്തിലുള്ള പൈലറ്റുമാരുടെ സംഭാഷണം കോക്പിറ്റില്‍ നിന്നും ലഭിച്ച തെളിവുകളിലുണ്ട്.

അപ്പോള്‍ ഉയരുന്ന സംശയം വിമാനം പറന്നുയര്‍ന്ന ശേഷം ഇന്ധനസ്വിച്ച് ഓഫ് ചെയ്തതെങ്ങനെ എന്നാണ്. റണ്‍വേയിലൂടെ ഓടുമ്പോള്‍ തകരാര്‍ ഉണ്ടായിരുന്നെങ്കില്‍ പറന്നുയരാനുള്ള ശേഷി പോലും ഉണ്ടാവില്ല, പ്രശ്നം റണ്‍വേയില്‍ വച്ചുതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേനെ. 

ഒരു കയ്യബദ്ധം വന്ന് ഓഫ് ആക്കാന്‍ കഴിയുന്നതല്ല വിമാനങ്ങളിലെ എഞ്ചിനു പവര്‍ നല്‍കുന്ന ഇന്ധന സ്വിച്ച്. വളരെ സുരക്ഷാക്രമീകരണങ്ങളുള്ള സംവിധാനമാണിത്. ഈ പവര്‍സ്വിച്ചിനു ഒരു ലോക്ക് ഉണ്ട്, ഈ ലോക്ക് ഓണ്‍ ചെയ്തുമാത്രമേ സ്വിച്ച് ഓഫ് ആക്കാന്‍ സാധിക്കുള്ളൂ. കൂടാതെ ലോക്ക് ഓണ്‍ ചെയ്തുകഴിഞ്ഞാലും വീണ്ടും ചില സുരക്ഷാക്രമീകരണങ്ങളുള്ളതിനാല്‍ കയ്യബദ്ധം വരുക സാധ്യമല്ലെന്നാണ് വിദഗ്ധാഭിപ്രായം.  

പൈലറ്റുമാര്‍ക്കിടെയില്‍ ആശയക്കുഴപ്പം വന്നുവെന്നതാണ് നിലവില്‍ സംശയിക്കുന്നത്. ഒരു എഞ്ചിന്‍ ഓഫായപ്പോള്‍ അത് ശരിയാക്കാന്‍ ശ്രമിക്കുന്നതിനുപകരം പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ തന്നെ ഓണാക്കുകയും ഓഫാക്കുകയും ചെയ്തുകാണുമെന്നുമൊരു സാധ്യത ഉയരുന്നുണ്ട്. ഇങ്ങനെയാണ് സംഭവിച്ചതെങ്കില്‍ ഇതുപോലൊരു വലിയ ദുരന്തത്തിനു സാഹചര്യമൊരുങ്ങുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പൈലറ്റുമാരുടെആശയക്കുഴപ്പം കൊണ്ടുവന്ന ദുരന്തമാകാനാണ് ഒരു സാധ്യത. 

32സെക്കന്റുകള്‍ മാത്രമാണ് അഹമ്മദാബാദ് ദുരന്തത്തില്‍പ്പെട്ട വിമാനം പറന്നതെന്നാണ് പതിനഞ്ചുപേജുളള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ധനം നിറച്ച സോഴ്സിലോ, ഗിയര്‍ സംവിധാനങ്ങളിലോ വിമാനഭാരത്തിന്റെ കാര്യത്തിലോ അട്ടിമറിക്കുള്ള സാധ്യതകളില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. വിമാനഎഞ്ചിന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കേണ്ടതാണ്, അക്കാര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന ചോദ്യവും റിപ്പോര്‍ട്ടിനു പിന്നാലെ ഉയരുന്നുണ്ട്. 

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026