l o a d i n g

കേരള

ബി.ജെ.പി രാജീവിന്റെ കൈയിലൊതുങ്ങി, വി. മുരളീധരനും കെ. സുരേന്ദ്രനും നിരാശ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 12, 2025

തിരുവനന്തപുരം - ബി.ജെ.പിയുടെ പുതിയ സംസ്ഥാന ഭാരവാഹികളുടെ പട്ടിക പുറത്തുവന്നതോടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ കൈപ്പിടിയില്‍ പാര്‍ട്ടി ഒതുങ്ങിയെന്നതിന്റെ സൂചനകൂടിയാണ് പുറത്തുവന്നത്.
വി മുരളീധരന്‍- കെ സുരേന്ദ്രന്‍ പക്ഷത്ത് നിന്നുള്ളവര്‍ ആരും ഭാരാവാഹികളുടെ പട്ടികയില്‍ ഇടംപിടിച്ചില്ല.

നാല് ജനറല്‍ സെക്രട്ടറിമാരെയാണ് നിയമിച്ചിരിക്കുന്നത്. നേരത്തെ മുതല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കൃഷ്ണദാസ് പക്ഷത്ത് നിന്നുള്ള എംടി രമേശ് ഇത്തവണയും സ്ഥാനം നിലനിര്‍ത്തി. ശോഭ സുരേന്ദ്രനേയും ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറുമായി അടുത്ത് നില്‍ക്കുന്ന എസ് സുരേഷും അനൂപ് ആന്റണിയും ജനറല്‍ സെക്രട്ടറിമാരായി.

പത്ത് വൈസ്പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്. ആര്‍ ശ്രീലേഖ ഐപിഎസ്, ഷോണ്‍ ജോര്‍ജ് എന്നിവരുടെ നിയമനം ഏറെ പ്രത്യേകതയുളളതാണ്. ഇ കൃഷ്ണദാസാണ് ട്രഷറര്‍. 10 സെക്രട്ടറിമാരും പട്ടികയിലുണ്ട്.

കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് രാജീവിന്റെ പരിപാടി. അതിനാല്‍ പുനസംഘടനക്കെതിരെ മുറുമുറുപ്പല്ലാതെ കാര്യമായ പൊട്ടിത്തെറി ഉണ്ടാകാന്‍ സാധ്യതയില്ല.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026