l o a d i n g

ഇന്ത്യ

ജമാല്‍ മുഹമ്മദ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2025

ചെന്നൈ: ജമാല്‍ മുഹമ്മദ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ തിരുച്ചിറപ്പള്ളിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. 'ഒന്നിക്കുന്ന തമിഴ്‌നാട്' എന്ന ദ്രാവിഡ മുന്നണി പ്രചാരണ പദ്ധതിയില്‍ പങ്കാളികളാകാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, സംയുക്തമായ വിദ്യാര്‍ത്ഥി സമൂഹം തമിഴ്നാടിനെ അതിജീവിക്കാന്‍ കഴിയാത്ത ശക്തിയാക്കുമെന്നു പ്രസ്താവിച്ചു.
ഗാന്ധിജിയും അംബേദ്ക്കറും പെരിയാറും കാണിച്ച വഴികള്‍ ഒരിക്കലും മറക്കാനാകാത്ത പദ്ധതികള്‍ ആണെന്നും, അതിന് വിപരീതമായ ഗോദ്സെ സമുഹത്തിന്റെ ആശയങ്ങളോട് ശക്തമായ എതിര്‍പ്പ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദ്രാവിഡ മാതൃകാ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ് സംസ്ഥാനത്തിന്റെ പുരോഗതി. അതിന്റെ ആധാരമാണ് വിദ്യാഭ്യാസം. ഇതിന്റെ ഭാഗമായാണ് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ജമാല്‍ മുഹമ്മദ് കോളേജിന്റെ പങ്ക് പ്രശംസനീയമാണ്. ഈ സ്ഥാപനത്തില്‍ നിന്നാണ് വിവിധ മേഖലയിലായി ലോകത്തിന്റെ എല്ലാ ഭാഗത്തിലും ബഹുമുഖ പ്രതിഭകള്‍ ഉയര്‍ന്നത്. തന്റെ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ ജമാല്‍ മുഹമ്മദ് കലാലയത്തില്‍ പഠിച്ചതാണെന്നും, ഭാവിയില്‍ ജമാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രതിനിധാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. അവരുടെ വിജയങ്ങള്‍ ഈ മാതൃസ്ഥാപനത്തിന് വലിയ അഭിമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

ജമാല്‍ കോളേജിന്റെ സ്ഥാപകരായ ജനാബ് എന്‍.എം. ഖാജാമിയാന്‍ റാവുത്തര്‍, ഹാജി എം. ജമാല്‍ മുഹമ്മദ് സാഹിബ് ചെയ്ത സംഭാവനകള്‍ക്കും മുഖ്യമന്ത്രി സ്റ്റാലിനും ആദരം അര്‍പ്പിച്ചു. ഉപരിപഠനവും ഉത്പാദന മേഖലയില്‍ പരിശീലനവും സമൂഹത്തിന് ലഭ്യമാക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. ഹാജി ജമാല്‍ മുഹമ്മദ് റാവുത്തര്‍ മഹാത്മാ ഗാന്ധിയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പിന്തുണ കാണിച്ച് 'ബ്ലാങ്ക് ചെക്ക്' നല്‍കിയതും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

മന്ത്രിമാരായ കെ. എന്‍. നെഹ്റു, അന്‍ബില്‍ മകേഷ് പൊയ്യാമൊഴി, കോവി ചെഴിയാന്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ കെ.എം. ഖാദര്‍ മുഹ്യുദ്ദീന്‍, എം.പി. തിരുച്ചി ശിവാ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് മുമ്പായി മുഖ്യമന്ത്രി സ്റ്റാലിന്‍ പുതിയതായി നിര്‍മ്മിച്ച ഗ്ലോബല്‍ ജമാലിയന്‍സ് ബ്ലോക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു. ജമാല്‍ മുഹമ്മദ് കോളേജ് അലുമിനി ബ്ലോക്ക്, ലോകമാകെ വ്യാപിച്ചുള്ള ജമാല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഭാവനയുടെ സ്മാരകമായി സ്ഥിതി ചെയ്യുന്നു. പ്ലാറ്റിനം ജൂബിലി ആഘോഷം ഗ്ലോബല്‍ അലുമിനി, നിലവിലെ വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍, അധ്യാപകര്‍, മാനേജ്മെന്റ് ടീം തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച സംഗമമായി മാറി.

Photo Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026