l o a d i n g

ഗൾഫ്

ജിദ്ദ എറണാകുളം ജില്ലാ കെഎംസിസി സൗഹദ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2025

ജിദ്ദ: 'മാനവിക മൂല്യങ്ങള്‍ തകര്‍ന്നു പോകാതെ സംരക്ഷിക്കുന്നതില്‍ സൗഹൃദങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര് അഹമ്മദ്എ പാളയാട്ട് അഭിപ്രായപ്പെട്ടു ഇക്കാര്യത്തില്‍ കേരളം എല്ലാത്തിനും മുന്നിലാണ്. ജിദ്ദയില്‍ ഷറഫിയ ലക്കി ദര്‍ബാറില്‍ എറണാകുളം ജില്ലാ കെഎംസിസി നടത്തിയ സൗഹദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മുസ്ലിംലീഗ് നേതാക്കള്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള സ്‌നേഹവും സാഹോദര്യവും മാതൃകാപരമാണ്. പ്രവാസലോകത്ത് കെഎംസിസിക്കും ഇക്കാര്യത്തില്‍ ഏറെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി വി.പി. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ റഹ്‌മാന്‍ വെള്ളിമാട് കുന്ന് , ഇസ്മായില്‍ മുണ്ടക്കുളം, സി കെ റസാഖ് മാസ്റ്റര്‍, നസീര്‍ വാവക്കുഞ്, ശിഹാബ് താമരക്കുളം, നാസര്‍ എടവനക്കാട്, നാസര്‍ മച്ചിങ്ങല്‍, ലത്തീഫ് മുസ്ലിയാരങ്ങാടി, അനസ് അരിമ്പ്രശ്ശേരി, അബ്ദുല്‍ കരീം മൗലവി തേന്‍കോട്, ഷബീറലി പല്ലാരിമംഗലം, സുബൈര്‍ മുട്ടം, ഹിജാസ് പെരുമ്പാവൂര്‍, റസാഖ് കാഞ്ഞിരപ്പിള്ളി, നൗഷാദ് ആലപ്പുഴ എന്നിവര്‍ സംസാരിച്ചു.

നോര്‍ക്ക പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം എന്നവിഷയത്തില്‍ അബ്ദുല്‍ കരീം കൂട്ടിലങ്ങാടിയും പ്രവാസി ജീവിതം എന്നവിഷയത്തില്‍ സുലൈമാന്‍ അഹ്‌സനിയും സംവദിച്ചു. കുട്ടികളുടെ ചിത്രരചന മത്സരം, വനിതകളുടെ മെഹന്ദി മത്സരം, ഒപ്പന, സംഗീത വിരുന്ന് തുടങ്ങിയവയും നടന്നു. അഷ്റഫ് മൗലവി കുറഞ്ഞിലക്കാട്, മുഹമ്മദ് അറക്കല്‍ അബ്ദുല്‍ ബാസിത്ത്, സിയാദ് ചെളിക്കണ്ടത്തില്‍, ഷിയാസ് കവലയില്‍, ഇര്‍ഷാദ് ചാത്തനാട്ട്, മുഹമ്മദ് ഷാ തേന്‍ങ്കോട് ആഷിഖ് സുലൈമാന്‍ നൈസാം സാംബ്രിക്കല്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. റഷീദ് ചാമക്കാട്ട് അധ്യക്ഷത വഹിച്ചു, ജാബിര്‍ മടിയൂര്‍ സ്വാഗതവും ഷാഫി ചൊവ്വര നന്ദിയും പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാന ദാനവും കൂപ്പണ്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026