l o a d i n g

ഗൾഫ്

ഒ.ഐ.സി.സി - മാര്‍ക്ക് & സേവ് രുചിമേള 2025 ലോഗോ പ്രകാശനം, പ്രചാരണത്തിനു തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2025

റിയാദ്: ഒ.ഐ.സി.സി റിയാദ് - കണ്ണൂര്‍ സംഘടിപ്പിക്കുന്ന മാര്‍ക്ക് & സേവ് രുചിമേള 2025 മെഗാ ഇവെന്റിന്റെ ലോഗോ പ്രകാശനം നടന്നു. ഒ.ഐ.സി.സി റിയാദ് - കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബാബു മാര്‍ക്ക് & സേവ് മാര്‍ക്കറ്റിംഗ് ഓപ്പറേഷന്‍ മാനേജര്‍ അനീസ് കക്കാട്ടിന് ലോഗോ കൈമാറി പരിപാടിയുടെ പ്രചാരണത്തിന് തുടക്കമിട്ടു. സ്റ്റോര്‍ ജനറല്‍ മാനേജര്‍ അഷ്റഫ് തലപ്പാടി, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ ദുല്‍ഫിക്കര്‍ എന്നിവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ ഫൈസല്‍ ബഹ്‌സാന്‍, യഹ്യ കൊടുങ്ങല്ലൂര്‍, അഷ്‌കര്‍ കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്, നാഷണല്‍ കമ്മിറ്റി അംഗം സക്കീര്‍ ദാനത്ത് എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

2025 സെപ്റ്റംബര്‍ 26ന് വെള്ളിയാഴ്ച മാര്‍ക്ക് & സേവ് ഹൈപ്പര്‍ മാര്‍ക്കറ്റ് മാളില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിന്റെ വിവിധ ജില്ലകളിലെ പരമ്പരാഗത ഭക്ഷണങ്ങളും തനതായ രുചികളും പരിചയപ്പെടുത്തുന്ന റിയാദിലെ മലയാളീ വീട്ടമ്മമാരുടെ വിവിധ ഭക്ഷണ സ്റ്റാളുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള രുചി മേളയാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പാചക മത്സരവും സംഘടിപ്പിക്കും.

വിവിധ സ്റ്റാളുകളില്‍ പാചക വിദഗ്ദ്ധരായ വീട്ടമ്മമാരുടെ വ്യത്യസ്ത രുചിയിലുള്ള ഭക്ഷണങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കും. ഉത്സവ പ്രതീതി ഉണര്‍ത്തുന്ന അന്തരീക്ഷത്തില്‍ ബോഞ്ചി സര്‍ബത്ത്, ഉപ്പിലിട്ട വിഭവങ്ങള്‍ ഉള്‍കൊള്ളുന്ന തട്ട് കടകളും വിവിധങ്ങളായ മറ്റ് വില്‍പ്പന സ്റ്റാളുകളും ഒരുക്കുന്നതാണ്. കൂടാതെ ഓപ്പണ്‍ സ്റ്റേജില്‍ റിയാദിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടും.

ലോഗോ പ്രകാശന ചടങ്ങിന് ഒ.ഐ.സി.സി റിയാദ് - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി അംഗം രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഘടനയെ കുറച്ച് പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ മോച്ചേരി വിശദീകരിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത പ്രസംഗവും സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി നന്ദിയും പറഞ്ഞു.

സുജിത് തോട്ടട, ഹാഷിം പാപ്പിനിശ്ശേരി, അബ്ദുള്ള കൊറളായി, ഷഫീഖ് നാറാത്ത്, അബ്ദുള്‍ ജലീല്‍ ചെറുപുഴ, റെജു മധുക്കോത്ത്, ഹാഷിം കണ്ണാടിപറമ്പ്, അബ്ദുള്‍ മുനീര്‍ ഇരിക്കൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഫുഡ് സ്റ്റാള്‍ & മറ്റ് ഉല്‍പ്പന്ന/സേവന പ്രമോഷന്‍ സ്റ്റാളുകളുടെ ബുക്കിങ്ങിന് 0530623830 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026