l o a d i n g

ഗൾഫ്

സ്‌കില്‍സ്പിറേഷന്‍: യുവജന നൈപുണ്യ സംഗമം നാളെ മര്‍കസില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2025

കോഴിക്കോട്: ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഭാഗമായി മര്‍കസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐ യില്‍ സ്‌കില്‍സ്പിറേഷന്‍ യുവജന നൈപുണ്യ സംഗമം ഈ മാസം 15 ന് നടക്കും. രാവിലെ 10 ന് ഐടിഐ ക്യാമ്പസില്‍ നടക്കുന്ന സംഗമം കേരള യുവജനകാര്യ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. പിടിഎ റഹീം എംഎല്‍എ മുഖ്യാതിഥിയാവും. ചടങ്ങില്‍ ഈ വര്‍ഷം പഠനം പൂര്‍ത്തീകരിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും (206 പേര്‍ക്ക്) ജോബ് ഓഫര്‍ ലെറ്റര്‍ കൈമാറും. ഐ ടി ഐ യുമായി സഹകരിക്കുന്ന കമ്പനികളെയും തൊഴില്‍ ദാതാക്കളെയും ആദരിക്കും.

യുവാക്കള്‍ക്കിടയില്‍ സംരംഭകത്വവും ശുഭ ചിന്തകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിപാടിയുടെ ഭാഗമായി നടക്കുന്ന യൂത്ത് സമ്മിറ്റ് രാജ്യസഭാ എംപി ഡോ. ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിക്കും. ഐടിഐ പൂര്‍വ വിദ്യാര്‍ഥികളായ 27 യുവസംരംഭകരെ ചടങ്ങില്‍ ആദരിക്കും.

യുവാക്കള്‍ക്കിടയില്‍ നൈപുണി പരിശീലനവും തൊഴില്‍ സംസ്‌കാരവും സംരംഭകത്വവും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തില്‍ 1992 ല്‍ സ്ഥാപിതമായ മര്‍കസ് ഐടിഐയില്‍ നിന്നും ഇതിനകം 11,000 പേരാണ് പഠനം പൂര്‍ത്തീകരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളോടൊപ്പം മികച്ച പഠനാന്തരീക്ഷവും അടിസ്ഥാന സൗകര്യവും ഉറപ്പുനല്‍കുന്ന ഐടിഐക്ക് പ്രമുഖ ബ്രാന്‍ഡുകളുമായും കമ്പനികളുമായും പ്ലേസ്‌മെന്റ് കരാറുകളുണ്ട്. ഇതിലൂടെ പഠനശേഷം തൊഴില്‍ ഉറപ്പുനല്‍കാന്‍ സാധിക്കുന്നു. യുവജനങ്ങളുടെ തൊഴില്‍-സംരംഭകത്വ രംഗത്ത് മര്‍കസ് നിര്‍വഹിക്കുന്ന ദൗത്യങ്ങളുടെ ആഘോഷം കൂടിയാണ് സ്‌കില്‍സ്പിറേഷന്‍ യുവജന നൈപുണ്യ സംഗമം.

എല്‍ബിഎസ് ഡയറക്ടര്‍ ഡോ. എം അബ്ദു റഹ്‌മാന്‍, സിപിഎം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ്, ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍, കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍, ആര്‍ജെഡി ജനറല്‍ സെക്രട്ടറി സലീം മടവൂര്‍, എസ് വൈ എസ് സെക്രട്ടറി കലാം മാവൂര്‍, വ്യാപാര-തൊഴില്‍-സംരംഭകത്വ രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026