l o a d i n g

ബിസിനസ്

പ്രവാസികള്‍ക്ക് സംരംഭകരാകുന്നതിന് ഉചിതമായ സമയം -അജിത്ത് കോളശ്ശേരി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2025

തിരുവനന്തപുരം: സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് കേരളത്തില്‍ നിലവിലുളളതെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി പറഞ്ഞു. തിരികെയെത്തിയ പ്രവാസികള്‍ക്കായുളള നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റസ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സി.എം.ഡി) സഹകരണത്തോടെ സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ഏഴു നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൊളിച്ചെഴുതി. സംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട അനുമതി നല്‍കേണ്ട 21 വകുപ്പുകളുടെ 75 സേവനങ്ങള്‍ കെ സിഫ്റ്റ് എന്ന ഒറ്റ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

തിരികെ എത്തിയ പ്രവാസികള്‍ക്ക് സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം, വായ്പ സൗകര്യം, വിദഗ്ധ ഉപദേശം, പദ്ധതി രേഖ തയാറാക്കല്‍, സംരംഭം തുടങ്ങിയ ശേഷം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സഹായം തുടങ്ങിയവ നോര്‍ക്ക റൂട്ട്‌സ് ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം തൈക്കാടുള്ള സി.എം.ഡി ഓഫീസ് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സെന്റര്‍ മാനേജര്‍ എസ്. സഫറുള്ള അധ്യക്ഷത വഹിച്ചു. സിഎംഡി ഡയറക്ടര്‍ ഡോ. സി. ജയശങ്കര്‍ പ്രസാദ്, നോര്‍ക്ക റൂട്ട്സ് അസിസ്റ്റന്റ് മാനേജര്‍ ജെന്‍സി ജോസി തുടങ്ങിയവര്‍ സംസാരിച്ചു. സിഎംഡി അസോസിയേറ്റ് പ്രൊഫസര്‍ പി.ജി. അനില്‍ ക്ലാസ് നയിച്ചു. ശില്പശാലയില്‍ 66 പ്രവാസികള്‍ പങ്കെടുത്തു.

തിരികെയത്തിയ പ്രവാസി കേരളീയരുടെ പുനരധിവാസത്തിനായുളള എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിലേയ്ക്ക് www.norkaroots.org വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026