l o a d i n g

ഗൾഫ്

കേന്ദ്ര ഗവണ്മെന്റ് ഹജ്ജ് നയം പ്രഖ്യാപിച്ചു, 30% സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് ഓപ്പറേറ്റര്‍മാര്‍ക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2025


ന്യൂഡല്‍ഹി: ഇന്ത്യന്‍ ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി 2026ലെ ഹജ്ജ് നയം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ പോലെ സൗദി ഹജ്ജ് മന്ത്രാലയം ഇന്ത്യക്ക് അനുവദിക്കുന്ന ഹജ്ജ് ക്വാട്ടയില്‍ നിന്ന് 30% സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കും. ബാക്കിയുള്ള 70% മുസ്ലിം ജനസംഖ്യാനുപാതികമായി സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികള്‍ക്ക് വീതിച്ചു നല്‍കും. 20 ദിവസം കൊണ്ട് തീര്‍ത്ഥാടനം അവസാനിക്കുന്ന ഹ്രിസ്വകാല ഹജ്ജ് പാക്കേജ് (short hajj package) ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

ഹജ്ജിന് അപേക്ഷിക്കുന്നവര്‍ 2026 ലെ ഹജ്ജ് പോളിസി പിന്തുടരണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.

ഹജ്ജ് പോളിസി 2026 (പ്രധാന കാര്യങ്ങള്‍)

ആകെ ക്വാട്ട ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയ്ക്ക് (HCoI) 70%, ഹജ്ജ് ഗ്രൂപ്പ് സംഘാടകര്‍ക്ക് (HGO) 30%.

ആയുസ്സില്‍ ഒരിക്കല്‍ ഹജ് കമ്മിറ്റി വഴി ഒരിക്കല്‍ മാത്രം ഹജ്ജ്. ഇതിനകം പോയവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ കഴിയില്ല (65+ പ്രായമുള്ളവരോടൊപ്പം മെഹ്റാം പോലുള്ള ചില ഇളവുകളുണ്ട്).

65 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ഹാജിമാര്‍ക്ക് ഒരു കൂട്ടാളി സഹായിയായി ഉണ്ടായിരിക്കണം. മഹ് റമായ പുരുഷന്മാര്‍ കൂടെ പോകാനില്ലാത്ത 65+ പ്രായമുള്ള സ്ത്രീകള്‍ക്ക് (Ladies Without Mehram), കൂട്ടാളി 45-60 വയസ്സ് ഇടയിലുള്ള ഒരു സ്ത്രീയായിരിക്കണം.

ഹജ്ജ് സുവിധ ആപ്പും സ്മാര്‍ട്ട് ബാന്‍ഡും - ആപ്പില്‍ നിന്നുള്ള ഹജ്ജ് പരിശീലനം, ഫ്‌ലൈറ്റ്, ഹോട്ടല്‍, ഹെല്‍പ്പ്ലൈന്‍ തുടങ്ങിയ സൗകര്യങ്ങള്‍. സ്മാര്‍ട്ട് ബാന്‍ഡിലെ ലൊക്കേഷന്‍ ട്രാക്കര്‍, SOS, ആരോഗ്യ ഡാറ്റ മുതലായവ.

ഹജ്ജ് അപേക്ഷാ ഫോം വെബ്സൈറ്റില്‍ നിന്നോ 'ഹജ്ജ് സുവിധ' ആപ്പില്‍ നിന്നോ ഓണ്‍ലൈനായി പൂരിപ്പിക്കുക.

യാഗ്യത - മാനസികമായും, ശാരീരികമായും, സാമ്പത്തികമായും കഴിവുള്ളവരായിരിക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. ഗുരുതരമായ രോഗങ്ങളുള്ളവര്‍ക്ക് വിലക്കുണ്ട്. മെഡിക്കല്‍ സ്‌ക്രീനിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.

മെഹ്റം ഇല്ലാത്ത സ്ത്രീകള്‍ക്ക് - 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് 4+ പേരുടെ ഗ്രൂപ്പില്‍ പോകാം. 65+ പ്രായപരിധിയിലുള്ളവര്‍ക്ക് 45-60 വയസ്സ് പ്രായമുള്ള ഒരു വനിതാ പങ്കാളി ആവശ്യമാണ്.

കവര്‍ വലുപ്പം - 1 മുതല്‍ 5 വരെ അംഗങ്ങള്‍. കുടുംബാംഗങ്ങളെയോ അടുത്ത ബന്ധുക്കളെയോ മാത്രമേ കവറില്‍ ഉള്‍പ്പെടുത്താവൂ.

നറുക്കെടുപ്പ് - നിശ്ചിത സീറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ ഉണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ വഴിയുള്ള ഡിജിറ്റല്‍ റാണ്ഡം നറുക്കെടുക്കും. 65+ കാര്‍ക്ക് മുന്‍ഗണന.

ഹ്രസ്വ ഹജ് പാക്കേജ് - 20 ദിവസത്തെ പാക്കേജ് (10,000 പേര്‍ വരെ), പരിമിതമായ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന്.

എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ - ഡല്‍ഹി, മുംബൈ, ലഖ്നൗ, ഹൈദരാബാദ് തുടങ്ങിയ 17 നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍.

ആരോഗ്യ സര്‍ട്ടിഫിക്കറ്റ് - അപേക്ഷിക്കുന്ന സമയത്തും യാത്ര പുറപ്പെടുന്ന സമയത്തും വൈദ്യപരിശോധന നിര്‍ബന്ധം. വാക്‌സിനേഷന്‍ (മെനിഞ്ചൈറ്റിസ്, പോളിയോ) നിര്‍ബന്ധം.

റീഫണ്ടുകളും റദ്ദാക്കലുകളും - മരണമോ ഗുരുതരമായ രോഗമോ ഉണ്ടായാല്‍ മാത്രം പിഴ കൂടാതെ റദ്ദാക്കല്‍.

അദാഹി (ബലിദാനം) - സൗദി ഗവണ്മെന്റ് അംഗീകരിച്ച ഏജന്‍സികളില്‍ നിന്ന് മാത്രം. എച്ച്സിഒഐ വഴി ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍.

ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാര്‍ക്കും - കഴിവുള്ള കൂട്ടുകാരന്‍ ആവശ്യമാണ്.


സൗദി ഗവണ്മെന്റ് നടപ്പിലാക്കിയ സമ്പൂര്‍ണ ഡിജിറ്റല്‍ ഹജ്ജ് നടപടികള്‍ മൂലം കഴിഞ്ഞ വര്‍ഷം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയത് മൂലം 45000ത്തോളം പേരുടെ അവസരം നഷ്ടമായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ ഹജ്ജ് അപേക്ഷയും അനുബന്ധകാര്യങ്ങളും പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026