l o a d i n g

സാംസ്കാരികം

പ്രവാസത്തിന്റെ ആകാശവും ഭൂമിയും തൊടുന്ന ഹമദാനിക്കവിതകള്‍ ദമ്മാമില്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2025

ദമ്മാം: കലാ സാഹിത്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും പ്രവാസിയുമായ സഈദ് ഹമദാനിയുടെ പുതിയ കവിതാ സമാഹാരം 'ജീവിതം തുന്നുന്ന പ്രവാസ' ത്തിന്റെ പ്രവാസ തല പ്രകാശനം നടന്നു. പ്രവാസിമിടിപ്പുകള്‍ ഉള്‍പ്പെടുന്ന മനുഷ്യ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്ന് പോകുന്ന അന്‍പതോളം കവിതകള്‍ ഉള്‍പ്പെടുന്നതാണ് മലയാള സാഹിത്യത്തിലെ പ്രമുഖരായ പി .സുരേന്ദ്രന്‍ , വീരാന്‍ കുട്ടി , പവിത്രന്‍ തീക്കുനി എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ ഈ കവിതാ സമാഹാരം.

പ്രവാസിയുടെ സ്വജീവിതത്തിലോ അവരുടെ പരിസരങ്ങളിലോ ദര്‍പ്പണ ബിംബങ്ങള്‍ പോലെ പ്രതിഫലിക്കുന്ന ശക്തവും ,തീവ്രവുമാമായ രചനയാണ് ഹമദാനിയുടേതെന്ന് യുവ എഴുത്ത് കാരനും സാഹിത്യ പ്രവര്‍ത്തകനുമായ എം.പി ഷഹ്ദാന്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.
മുപ്പത്തി ആറ് വര്‍ഷമായി പ്രവാസലോകത്തുള്ള സൈദലവി കോഴിക്കോടിന് പുസ്തകം നല്‍കിയാണ് പ്രകാശനം ചെയ്തത്.

കിഴക്കന്‍ പ്രവിശ്യയിലെ കലാസാംസ്‌കാരിക സാഹിത്യ രംഗത്ത് അറിയപ്പെടുന്ന ജാം ക്രിയേഷന്‍സ് ദമ്മാം സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റും നടനും ,കലാ -സാഹിത്യ പ്രവര്‍ത്തകനുമായ സുബൈര്‍ പുല്ലാളൂര്‍ അധ്യക്ഷത വഹിച്ചു. ഉള്ളുപൊള്ളിക്കുന്ന വരികളും ബിംബ വര്‍ണ്ണനകളാലും സുഭിക്ഷമായ കവിതാസമാഹാരമാണ് ഇതെന്ന് പുസ്തക പരിചയം പെടുത്തിക്കൊണ്ട് മാധ്യമ പ്രവര്‍ത്തകനും എഴുത്തകാരനുമായ സാജിദ് ആറാട്ടുപുഴ നിരീക്ഷിച്ചു.
മുഹമ്മദലി പീറ്റിയില്‍ ( ജാം -രക്ഷാധികാരി ), ഷമീര്‍ ബാബു( തനിമ ) , ശനീബ് അബുബക്കര്‍ ( മലയാളി സമാജം ). ഡോ : സിന്ധു ബിനു ( സാഹിത്യ പ്രവര്‍ത്തക ,അധ്യാപിക ) എന്നിവര്‍ സംസാരിച്ചു. യുവ എഴുത്ത് കാരനായ നവാസ് കൊല്ലത്തിനെ ടെലി ഫിലിം സംവിധായകനായ റിനു അബൂബക്കര്‍ പൊന്നാട അണിയിച്ചാദരിച്ചു . കല്യാണി ബിനു , റഊഫ് ചാവക്കാട് എന്നിവര്‍ ഗാനം ആലപിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ കലാ സാഹിത്യ സാംസ്‌ക്കാരിക രംഗത്ത് അറിയപ്പെടുന്ന ജേക്കബ് ഉതുപ്പ്, മാലിഖ് മഖ്ബൂര്‍, കമറുദ്ധീന്‍ വലിയത്ത് , മുഷാല്‍ തഞ്ചേരി, റഹ്‌മാന്‍ കാര്യാട് , മജീദ് കൊടുവള്ളി, ബൈജു കുട്ടനാട്, ബിനു കുഞ്ഞ്, നജ്മുസ്സമാന്‍ ബിനു പുരുഷോത്തമന്‍, വിനോദ് കുഞ്ഞ്, ഷാജു അഞ്ചേരി, നസീര്‍ പുന്നപ്ര, സിറാജ് തലശ്ശേരി ,ആസിഫ് താനൂര്‍, മുരളീധരന്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. നസ്ഹ നൗഫല്‍ പ്രാര്‍ത്ഥനാഗാനവും ജോഷി ബാഷ അവതാരകനുമായിരുന്നു. ഷമീര്‍ പത്തനാപുരം , ഷരീഫ് കൊച്ചി , സിദ്ധിഖ് ആലുവ , ബിനാന്‍ കണ്ണൂര്‍, ലിയാഖത്ത് അലി കണ്ണൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. മെഹബൂബ് മുടവന്‍കാട് നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026