l o a d i n g

ഗൾഫ്

നിലമ്പൂർ നിയോ ജിദ്ദ വടം വലി മത്സരം കപ്പ് ലോഞ്ചിങ്ങും, ജഴ്‌സി പ്രകാശനവും നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2025

ജിദ്ദ: ജിസിസി രാജ്യങ്ങളിലെയും, കേരളത്തിലെയും പ്രമുഖ ടീമുകളെ അണിനിരത്തി 18ന് വെള്ളിയാഴ്ച ഖാലിദ് ബിന്‍ വലീദ് സ്റ്റേഡിയത്തില്‍ വെച്ച് നിലമ്പൂര്‍ നിയോ ജിദ്ദ ഒരുക്കുന്ന വടം വലി മത്സരത്തിന്റെ മത്സര വിജയികള്‍ക്ക് സമ്മാനിക്കാനുള്ള കപ്പുകളുടെയും പ്രൈസ് മണികളുടെയും ലോഞ്ചിങ്ങ് സ്‌പോണ്‍സര്‍മാരും നിയോ ഭാരവാഹികളും നിര്‍വ്വഹിച്ചു.

അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നിയോ ചെയര്‍മാന്‍ നജീബ് കളപ്പാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുബൈര്‍ വട്ടോളി അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനീധികരിച്ച്, വി.പി. മുസ്തഫ, നാസര്‍ വെളിയംങ്കോട്, വി.പി.അബ്ദുറഹ്‌മാന്‍, ഇസ്മയില്‍ മുണ്ടക്കുളം, നാസര്‍ മച്ചിങ്ങല്‍, ഇസ്മയില്‍ മുണ്ടുപ്പറമ്പ്, ഇസ്ഹാഖ് നാണി മാസ്റ്റര്‍, അഷ്‌റഫ് താഴെക്കോട് ( കെ എം സി സി), സി.എം. ആക്കോട്, ഇസ്മയില്‍ കൂരിപ്പൊയില്‍ (ഒ ഐ സി സി ), സി.എം. പാണ്ടിക്കാട് (നവോദയ) എന്നിവര്‍ പ്രസംഗിച്ചു. സ്‌പോണ്‍സര്‍മാരായ, കെ.ടി. ഷെരീഫ് അഹ്ദാബ് സ്‌ക്കൂള്‍, നിയാന്‍ പത്തുത്തറ ഐവ ഗ്രൂപ്പ്, അബ്ദുളള ബി.എസ് വാച്ച്, ബാസില്‍ ബഷീര്‍ ഇ.എഫ്.എസ്, മുസ്തഫ മുപ്ര വിജയ് മസാല എന്നിവരും മറ്റു വിവിധ സ്‌പോണ്‍ ഷര്‍മാരും ആശംസകള്‍ നേര്‍ന്നു. അമീന്‍ ഇസ്ലാഹി, ഷബീര്‍ കല്ലായ് (നിലമ്പൂര്‍ ), ജാബിര്‍ ചങ്കരത്ത്, കെ.ടി. ഉമ്മര്‍ (ചുങ്കത്തറ ) സാഹിര്‍ വാഴയില്‍, സാഹിദ് റഹ്‌മാന്‍, അഫ്‌സല്‍ (എടക്കര) സലീം മുണ്ടേരി, സുധീര്‍ കുരിക്കള്‍ (പോത്ത്ക്കല്ല് ) സല്‍മാന്‍, റാഫി, ജെനീഷ് (വഴിക്കടവ്) ഫസലു, സജാദ്, ജലീല്‍ (മൂത്തേടം), റഫീഖ്, മുര്‍ഷി, ഷൗഫല്‍ (കരുളായ് ) മനാഫ്, ഷിഹാബ് പൊറ്റല്‍, ജലീല്‍ മാടബ്ര (അമരംമ്പലം) സുഹൈലാ ജെനീഷ്, സുനൈന സുബൈര്‍, ജംഷീന ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി, ഗാനമേളയും, മറ്റു കലാകായിക വിനോദങ്ങളും കപ്പ് ലോഞ്ച് സദസ്സിന് ഏറെ മികവേകി. അബുട്ടി പള്ളത്ത് സ്വാഗതവും അനസ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026