l o a d i n g

ഗൾഫ്

ശുഭാംശു ശുക്ലയും സംഘവും ഭൂമിയില്‍, ശുഭാംശുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2025

ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ എത്തി. കലിഫോര്‍ണിയയ്ക്കു സമീപമുള്ള പസഫിക് സമുദ്രത്തില്‍ ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 3.01ന് സ്പ്ലാഷ് ഡൗണ്‍ ചെയ്തു. ഡ്രാഗണ്‍ ഗ്രേസ് പേടകം റിക്കവറി ഷിപ്പിലേക്കു മാറ്റി. മിഷന്‍ കമാന്‍ഡറായ പെഗ്ഗി വിറ്റ്‌സനു (യു.എസ്) പിന്നാലെ രണ്ടാമനായി മിഷന്‍ പൈലറ്റായ ശുഭാംശുവും പുറത്തിറങ്ങി. തുടര്‍ന്ന് സ്ലാവോസ് വിസ്നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നീ സഹയാത്രികരും പുറത്തിറങ്ങി. രാജ്യാന്തര ബഹിരാകാശനിലയത്തില്‍നിന്ന് ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 4.45ന് വേര്‍പെട്ട ഡ്രാഗണ്‍ ഗ്രേസ് പേടകം 22.5 മണിക്കൂറിനുശേഷമാണ് ഭൂമിയില്‍ എത്തുന്നത്. 14 ദിവസത്തെ ദൗത്യത്തിനുപോയ സംഘം 18 ദിവസം നിലയത്തില്‍ താമസിച്ചു.

സ്‌പേസ് എക്‌സിന്റെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളില്‍ ബന്ധിച്ച് എത്തിച്ചത്. കരയില്‍ എത്തുന്നതിനു പിന്നാലെ നിരവധി ആരോഗ്യ പരിശോധനകള്‍ക്ക് സംഘം വിധേയരാകണം. റിക്കവറി ഷിപ്പില്‍നിന്ന് ഇവരെ ഹെലികോപ്റ്റര്‍ മാര്‍ഗം തീരത്തേക്ക് എത്തിക്കും. ഇതിനുശേഷം ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ ഏഴു ദിവസം നിരീക്ഷണത്തില്‍ കഴിയണം. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയില്‍ 18 ദിവസം കഴിഞ്ഞ ശുഭാംശുവിന്റെ ആരോഗ്യനില നിരീക്ഷിക്കാനായി ഐഎസ്ആര്‍ഒയുടെ സംഘവും യുഎസില്‍ എത്തിയിട്ടുണ്ട്.

ശുഭാംശു ശുക്ലയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനെന്ന നിലയില്‍ ധൈര്യത്തിലൂടെയും ആത്മാര്‍പ്പണത്തിലൂടെയും കോടിക്കണക്കിനു പേരുടെ സ്വപ്നങ്ങളെ സ്വാധീനിച്ച വ്യക്തിയാണ് ശുഭാംശു എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണ് ശുഭാംശുവിന്റെ യാത്രയിലൂടെ പിന്നിട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026