l o a d i n g

കായികം

എസ്.മനോജ് അദാണി ട്രിവാന്‍ഡ്രം റോയല്‍സ് മുഖ്യപരിശീലകന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2025

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2 വിലെ പ്രധാന ടീമായ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. കേരളത്തിന്റെ മുന്‍ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേര്‍ച്ച് ഡവലപ്മെന്റ് ഓഫീസറുമായിരുന്ന ഇദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. ആദ്യ സീസണില്‍ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു മനോജ്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കൂടിയായ ഇദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുഖ്യ പരിശീലകനെ കൂടാതെ, സപ്പോര്‍ട്ടീവ് ടീമിനെയും മാനേജ്മെന്റ് പ്രഖ്യാപിച്ചു. ബൗളിംഗ് പ്രകടനത്തില്‍ കൂടുതല്‍ മൂര്‍ച്ച കൂട്ടുന്നതിനായി അഭിഷേക് മോഹനാണ് ബൗളിംഗ് കോച്ചായി ചുമതലയേറ്റിരിക്കുന്നത്. ഫീല്‍ഡിംഗിലെ മികവിന് ഊന്നല്‍ നല്‍കി മദന്‍ മോഹന്‍ ഫീല്‍ഡിംഗ് കോച്ചായും ടീമിനൊപ്പമുണ്ട്. കളിക്കാരുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനായി അരുണ്‍ റോയ് (സ്പോര്‍ട്സ് ഫിസിയോ), എ.എസ് ആശിഷ് (സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച്) എന്നിവരും സംഘത്തിലുണ്ട്. മത്സരങ്ങള്‍ കൃത്യമായി അപഗ്രഥിക്കുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനും പെര്‍ഫോമന്‍സ് ആന്‍ഡ് വീഡിയോ അനലിസ്റ്റായി ഉമേഷ് വി.എസും ടീമിന്റെ സുഗമമായ നടത്തിപ്പിനായി ടീം മാനേജരായി രാജു മാത്യുവും പ്രവര്‍ത്തിക്കും. കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തി ടീമിന്റെ എല്ലാ മേഖലകളും ശക്തിപ്പെടുത്തുന്നതിലാണ് ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

'യുവനിരയുടെയും പരിചയസമ്പന്നരായ താരങ്ങളുടെയും ഒരു മികച്ച സംയോജനമാണ് ഇത്തവണ ടീമിന്റെ കരുത്ത്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയുന്ന പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് സാധിക്കുമെന്ന് ഉറപ്പുണ്ട്,' എസ്. മനോജ് പറഞ്ഞു. സിനിമാ മേഖലയിലെ പ്രമുഖരായ പ്രിയദര്‍ശന്‍, കല്യാണി പ്രിയര്‍ദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പ്രോ വിഷന്‍ സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026