l o a d i n g

ബിസിനസ്

ഇത്തിഹാദ് എയര്‍ലൈന്‍സ് അബുദാബി-മദീന സര്‍വീസിന് നവംബറില്‍ തുടക്കം, അടുത്ത വര്‍ഷം മുതല്‍ മറ്റ് ആറിടങ്ങളിലേക്കും നേരിട്ടു സര്‍വീസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2025

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സ് അബുദാബിയില്‍നിന്ന് മദീനിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. നവംബറിലാണ് മദീന സര്‍വീസിന് തുടക്കമിടുക. മദീന അടക്കം ഏഴ് പുതിയ സ്ഥലങ്ങളിലേക്കാണ് ഇത്തിഹാദ് സര്‍വീസ് ലക്ഷ്യമിടുന്നത്. അല്‍മാട്ടി (കസാക്കിസ്ഥാന്‍), ബാക്കു (അസര്‍ബൈജാന്‍), ബുക്കാറെസ്റ്റ് (റൊമാനിയ), ടിബിലിസി (ജോര്‍ജിയ), താഷ്‌കെന്റ് (ഉസ്‌ബെക്കിസ്ഥാന്‍), യെരേവന്‍ (അര്‍മേനിയ) എന്നിവിടങ്ങളിലേക്കാണ് തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സര്‍വീസ് തുടങ്ങുന്നത്. ഈ സര്‍വീസുകള്‍ അബുദാബിയെ ടൂറിസം, സംസ്‌കാരം, വാണിജ്യം എന്നിവയുടെ ഒരു പ്രധാന കേന്ദ്രം എന്ന നിലയ്ക്ക് കൂടുതല്‍ ശക്തിപ്പെടുത്തും. ഇതോടെ 2025-ല്‍ ഇത്തിഹാദ് ആരംഭിക്കുന്ന പുതിയ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 27 ആയി.

വിമാന ടിക്കറ്റുകള്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമാവാന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ആറു സര്‍വീസുകളും 2026 മാര്‍ച്ചോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി.

കൂടുതല്‍ ആളുകളെ നേരിട്ട് അബുദാബിയിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇത്തിഹാദ് സിഇഒ ആന്റോണോള്‍ഡോ നെവ്‌സ് പറഞ്ഞു. യുഎഇയുടെ തലസ്ഥാനത്ത് ടൂറിസത്തിന്റെയും വ്യാപാരത്തിന്റെയും ആവശ്യം ഉയര്‍ത്താന്‍ ഈ സര്‍വീസുകള്‍ സഹായിക്കും. ഈ കേന്ദ്രങ്ങളില്‍ പലതിലേക്കും സര്‍വീസ് നടത്തിയിരുന്ന ബജറ്റ് എയര്‍ലൈന്‍സായ വിസ് എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നുള്ള സര്‍വീസ് അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026