l o a d i n g

ഗൾഫ്

ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന് ജിദ്ദ ആലുവ കൂട്ടായ്മ സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2025

ജിദ്ദ : പരിശുദ്ധ ഉംറ നിര്‍വഹിക്കാനെത്തിയ ആലുവയുടെ ജനപ്രിയ നേതാവ് അന്‍വര്‍ സാദത്ത് എംഎല്‍എക്ക് ജിദ്ദ ആലുവ കൂട്ടായ്മ സ്വീകരണവും സ്‌നേഹാദരവും നല്‍കി. കൂട്ടായ്മ വൈസ് പ്രസിഡന്റ് സുബൈര്‍ മത്താശ്ശേരിയുടെ ഗ്ലോബള്‍ കൂള്‍ വിന്‍ഡോസ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ കൂട്ടായ്മ അംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. ആക്ടിങ് പ്രസിഡണ്ട് സുബൈര്‍ മത്താശ്ശേരി ബൊക്കെ നല്‍കി. മുന്‍ രക്ഷാധികാരിയും സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗവുമായ അബ്ദുല്‍ റഷീദ് പൊന്നാടയണിയിച്ചു. കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയും പരിപാടിയുടെ അധ്യക്ഷനുമായ സുബൈര്‍ മുട്ടം മെമന്റോ നല്‍കി. ജനറല്‍ സെക്രട്ടറി അന്‍ഫല്‍ ബഷീര്‍ സ്വാഗതം പറഞ്ഞു. പതിനഞ്ചു വര്‍ഷത്തോളമായി തുടര്‍ച്ചയായി രാഷ്ട്രീയഭേദമന്യേ ആലുവയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജനകീയനായ എംഎല്‍എയെ ആലുവ കൂട്ടായ്മയുടെ വേദിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ജിദ്ദാ ആലുവ കൂട്ടായ്മക്ക് അഭിമാനമുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സുബൈര്‍ മുട്ടം പറഞ്ഞു.

ആലുവയുടെ പരിച്ഛേദമായ ജിദ്ദ ആലുവാ കൂട്ടായ്മയിലെ അംഗങ്ങളുടെ സ്‌നേഹനിര്‍ഭരമായ സ്വീകരണത്തില്‍ അന്‍വര്‍ സാദത്ത് സന്തോഷവും നന്ദിയും അറിയിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന ജിദ്ദ ആലുവാ കൂട്ടായ്മയിലെ അംഗങ്ങളുടെ പരസ്പരസഹകരണ മനോഭാവത്തെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പ്രകീര്‍ത്തിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും
ജിദ്ദയിലെ കലാകായിക സാംസ്‌കാരിക വേദികളില്‍ ആലുവയുടെ സാന്നിധ്യം അറിയിക്കുന്നതില്‍ കൂട്ടായ്മ പ്രശംസനീയമായ പങ്കുവഹിക്കുകയും ചെയ്യുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഭാവിയിലും ഏതാവശ്യത്തിനും ആലുവക്കാരോടൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. അതിഥിസല്‍ക്കാരത്തില്‍ പേരുകേട്ട ആലുവക്കാര്‍ വിദേശത്തും ആ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടിലും, ആലുവ കൂട്ടായ്മ നടത്തുന്ന നിസ്തുലമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താനും ദൃക്‌സാക്ഷി ആയിട്ടുണ്ടെന്നും അതില്‍ ഏറെ സംതൃപ്തനാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

വൈസ് പ്രസിഡണ്ടുമാരായ ഫൈസല്‍ അലിയാര്‍, സുബൈര്‍ പാനായിക്കുളം, ട്രഷറര്‍ കലാം എടയാര്‍, നാസര്‍ എടവനക്കാട്, ഹര്‍ഷദ് ഏലൂര്‍, ജമാല്‍ വയല്‍ക്കര, അബ്ദുല്‍ ജലീല്‍, അജാസ് മുഹമ്മദ് സ്വാലിഹ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഹീര്‍ മാഞ്ഞാലി നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026