l o a d i n g

ഗൾഫ്

അജ് വ ജിദ്ദ മാസാന്ത സംഗമം നാട്ടില്‍ നിന്നുള്ള പണ്ഡിത സാന്നിദ്ധ്യം കൊണ്ട് ധന്യമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2025

ജിദ്ദ അജ് വ ജിദ്ദ മാസാന്ത സംഗമം നാട്ടില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അജ്വ എറണാകുളം ജില്ല അമീറും, പെരുമ്പാവൂര്‍ അല്‍ ഫുര്‍ഖാന്‍ അക്കദമി പ്രിന്‍സിപ്പലുമായ ഹാഫിള് ടി.എ. മുഹമ്മദ് ഷാഫി അല്‍ അമാനി, അജ്വ കൊല്ലം ജില്ല രക്ഷാധിരി സുഹൈല്‍ അല്‍ അമാനി, അജ്വ സംസ്ഥാന സമിതിയംഗം മൂസ മുസ്ല്യാര്‍ മഞ്ചേരി എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായി

രക്ഷാധികാരി ഷറഫുദ്ധീന്‍ ബാഖവി, ട്രഷറര്‍ നൗഷാദ് ഓച്ചിറ, ജോ. സെക്രട്ടറിമാരായ മസ്ഊദ് മൗലവി, നിസാര്‍ കാഞ്ഞിപ്പുഴ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബൂബക്കര്‍ മങ്കട എന്നിവര്‍ മുഹമ്മദ് ഷാഫി അമാനി, സുഹൈല്‍ അമാനി, മൂസ മുസ്ല്യാര്‍ മഞ്ചേരി എന്നിവരെ ജിദ്ദ കമ്മിറ്റിക്ക് വേണ്ടി ഷാള്‍ അണിയിച്ചും മെമഠന്റോ നല്‍കിയും ആദരിച്ചു.

നമ്മുടെ ദീനീ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചാകണം എന്നും അതില്‍ പ്രകടന പരതയോ മറ്റും പാടില്ലെന്നും, നമ്മുടെ ആത്മ സംസ്‌കരണത്തിന് പ്രവാചക സ്മരണയിലൂടെ അവിടന്ന് കാണിച്ചു തന്ന മാതൃക അക്ഷരാര്‍ത്ഥത്തില്‍ പിന്‍ പറ്റി ജീവിക്കണമെന്നും, പ്രയാസം അനുഭവിക്കുന്ന സഹജീവികളെ സഹായിക്കണെന്നും ഇതാണ് അജ്‌വ എന്ന ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്നും സ്വീകരണത്തിന് നന്ദി പറഞ്ഞ ടി.എ. മുഹമ്മദ് ഷാഫി അമാനി സദസ്സിനെ ഉണര്‍ത്തി.

ജിദ്ദ ഘടകം വൈസ് പ്രസിഡന്റ് അബ്ദുള്‍ ലത്ത്വീഫ് കറ്റാനം അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് മലപ്പുറം, അബ്ദുള്‍ ഗഫൂര്‍ വണ്ടൂര്‍, ഷിഹാബ് പൊന്‍മള, അബ്ദുള്‍ ഖാദര്‍ തിരുനാവായ, സലീം റോഡുവിള,ഷിഹാബുദ്ധീന്‍ കുഞ്ഞ് കൊട്ടുകാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026