l o a d i n g

ഗൾഫ്

പി.സി.ഡബ്ലിയു.എഫ് ആരോഗ്യ സെമിനാറും മഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2025

ദമ്മാം: ജീവിത ശൈലികളും, ക്രമമല്ലാത്ത ഭക്ഷണവും, വ്യായമങ്ങളുടെ അഭാവവും പ്രവാസികളെ അതിവേഗം രോഗികളാക്കുന്നുവെന്ന് ഡോ: സജ്‌ന സക്കീര്‍ പറഞ്ഞു. ദാറസ്സിഹ ഓഡിറ്റോറിയത്തില്‍ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു ജനറല്‍ പ്രാക്ടീഷനര്‍ കൂടിയായ ഡോ: സജ്‌ന.

തന്റെ ജോലിക്കിടയില്‍ കണ്ടുമുട്ടിയവരെല്ലാം ഇത്തരത്തില്‍ രോഗത്തിന് അടിപ്പെട്ടവരായിരുന്നു. പ്രമേഹ രോഗികളുടെ എണ്ണം പ്രവാസ മേഖലയില്‍ ഏറെയാണന്നും അവര്‍ പറഞ്ഞു. മരുന്നിനേക്കാള്‍ ജീവിത രീതികളെ ക്രമപ്പെടുത്തുന്നത് രോഗശമനത്തിന് സഹായിക്കുമെന്ന് തന്റെ രോഗികളുടേതുല്‍പടെ നിരവധി ഉദാഹരണങ്ങള്‍ നടത്തി അവര്‍ വിശദീകരിച്ചു.

തുടര്‍ന്ന് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 200 ലധികം ആളുകള്‍ക്ക് സൗജന്യ ചികില്‍സാ സേവനം നല്‍കി. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍ മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാക്കിയിരുന്നു. സമാപന ചടങ്ങില്‍ ചെയര്‍മാന്‍ ഷെമീര്‍ നെയ്തല്ലുര്‍ അധ്യക്ഷനായിരുന്നു. ദാറസ്സിഹ ഓപറേഷന്‍ മാനേജര്‍ സുധീര്‍ പാലക്കാട് ഉദ്ഘാടനം ചെയ്തു. നവീകരിച്ച ദാര്‍ അല്‍ സിഹാ മെഡിക്കല്‍ സെന്ററില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാണെന്നും, മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ ചികിത്സക്ക് കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദാര്‍ അല്‍ സിഹാ മെഡിക്കല്‍ സെന്ററിനുള്ള ഉപഹാരം പി. സി. ഡബ്ല്യു. എഫ് ദമ്മാം ട്രഷറര്‍ ഫഹദ് ബിന്‍ ഖാലിദും, സെമിനാറിന് നേതൃത്വം നല്‍കിയ ഡോ. സജന സാക്കിറിനുള്ള ഉപഹാരം നഹാസും കൈമാറി.

ദാര്‍ അല്‍ സിഹാ മെഡിക്കല്‍ സെന്റര്‍ ബിസ്‌നസ് ഡവലപ് മെന്റ് മാനേജര്‍ സുനില്‍ മുഹമ്മദ്, സാജിദ് ആറാട്ടുപുഴ, പി.സി.ഡബ്ലിയു. എഫ് സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ദമ്മാം കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ വെളിയങ്കോട്, വനിതാ വിഭാഗം സെക്രട്ടറി ആഷ്‌ന അമീര്‍ എന്നിവര്‍ സംസാരിച്ചു. ബിലാല്‍ പാണക്കാട്, സൈഫര്‍ സി വി, ഹാരിസ് കെ, സാലിഹ് ഉസ്മാന്‍, അബൂബക്കര്‍ ഷാഫി, നൗഫല്‍ മാറഞ്ചേരി, ഷബീര്‍ മാറഞ്ചേരി, ദീപക് നന്നംമുക്ക്, ആസിഫ് കെ, അമീര്‍ വി പി, ആസിഫ് പി ടി, ഹംസ കോയ, സിറാജ്, സാജിത, അര്‍ഷീന, മുഹ്‌സിന, ജസീന റിയാസ്, റമീന, ഫസ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.പ്രോഗ്രാം കണ്‍വീനര്‍ ഫൈസല്‍ ആര്‍ വി സ്വാഗതവും, ദമ്മാം കമ്മിറ്റി സെക്രട്ടറി ഖലീല്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026