l o a d i n g

ഗൾഫ്

'റിയാദ് ടാക്കിസ് മെഗാ ഷോ 2025 ' പോസ്റ്റര്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2025

റിയാദ്: റിയാദിന് എന്നും വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍ സമ്മാനിച്ച് പതിനാലാം വര്‍ഷത്തിലേക്ക് കടക്കുന്ന റിയാദ് ടാക്കീസ് മറ്റൊര് ആഘോഷത്തിന് അരങ്ങൊരുക്കുകയാണ്. 'ഫ്‌ലയിന്‍കോ ടൂര്‍ ആന്‍ഡ് ട്രാവല്‍സ്' മുഖ്യ പ്രയോജകരായി 'റിയാദ് ടാക്കിസ് മെഗാഷോ 2025 ' ന്റെ ആദ്യ പോസ്റ്റര്‍ പ്രകാശനം മലാസ് അല്‍മാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ഫ്‌ലയിന്‍കോ മാനേജര്‍ മുഹമ്മദ് സാബിത് , സന്തോഷ് ഹൈനിക് , മുസ്താഖ് റയാന്‍ , റോബിന്‍ ക്യുസോള്‍വ് , ഫിറോസ് വിയോണ്‍ , ഹാരിസ് സേഫ്റ്റിമോര്‍ , സനുമാവേലിക്കര , ബഷീര്‍ കരോളം എന്നിവര്‍ നിര്‍വഹിച്ചു.

ആഗസ്റ്റ് 15 ന് റിയാദ് അല്‍ ഖസര്‍ അല്‍ മാലി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6 മണി മുതല്‍ നടക്കുന്ന ദൃശ്യവിരുന്നില്‍ വ്യത്യസ്തമായ ഗാനാലാപനത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ പ്രശസ്തരായ അരവിന്ദ് വേണുഗോപാല്‍, സിന്ധു പ്രംകുമാര്‍ , അവനി എസ് എസ് , ജിന്‍സ് ഗോപിനാഥ് എന്നിവര്‍ ഭാഗമാവും , കൂടാതെ റിയാദിലെ കലാകാരന്‍മാരുടെ വൈവിധ്യമാര്‍ന്ന കലാവിരുന്നുകളും അരങ്ങേറും.

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ റിയാദ് ടാക്കിസ് വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു രക്ഷാധികാരി അലി അലുവ ആമുഖ പ്രഭാഷണം നടത്തി.
സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു. മെഗാ ഷോ ചെയര്‍മാന്‍ നൗഷാദ് ആലുവ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു. കണ്‍വീനര്‍ വരുണ്‍ പി വി , ഉപദേശ സമിതി അംഗങ്ങളായ സലാം പെരുമ്പാവൂര്‍ , നവാസ് ഒപ്പീസ് , ഡൊമിനിക് സാവിയോ , കോഡിനേറ്റര്‍ ഷൈജു പച്ച , ഫിനാന്‍സ് കണ്‍ട്രോളര്‍ നബീല്‍ ഷാ , റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങലൂര്‍ , സാംസ്‌കാരിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, ശരീഖ് തൈക്കണ്ടി , സുരേഷ് ശങ്കര്‍ , സുബി സുനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റിജോഷ് കടലുണ്ടി ,സജീര്‍ സമദ് എന്നിവര്‍ അവതാരകരായിരുന്നു.
ജോയിന്റ് ട്രഷറര്‍ സോണി ജോസഫ് നന്ദി പറഞ്ഞു

പ്രശസ്ത ഗായകന്‍ നിസാം അലി മുഖ്യഥിതിയായിരുന്ന സംഗീത സന്ധ്യയില്‍ പവിത്രന്‍ കണ്ണൂര്‍ , സാജിര്‍ കാളികാവ് , സൗപര്‍ണിക , റോബിന്‍ ഡേവിസ് , സലാം പെരുമ്പാവൂര്‍ , ഫൈസല്‍ തലശ്ശേരി , ജില്‍ ജില്‍ മാളവന , അനാമിക സുരേഷ് , തങ്കച്ചന്‍ വര്‍ഗീസ് , ഷിജു കോട്ടാങ്ങല്‍ , അഞ്ചു അനിയന്‍ , സൗമ്യ തോമസ് , അഞ്ചു ആനന്ദ് ,സലിം , താജുദ്ധീന്‍ എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026