l o a d i n g

കേരള

എം.എസ്.എസ് കോഴിക്കോട്ട് പ്രവാസി കുടുംബ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 17, 2025

കോഴിക്കോട്: മുസ്ലിം സര്‍വിസ് സൊസൈറ്റി (എം.എസ്.എസ്) പ്രവാസി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡോ. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു.
പ്രവാസികളാണ് രാജ്യത്തിന്റെ യഥാര്‍ഥ ശില്‍പ്പികളെന്ന് സമദാനി പറഞ്ഞു. സാമ്പത്തിക വികാസത്തിനും പുരോഗതിക്കും അതത് കാലത്തെ സര്‍ക്കാറുകളുടെ പ്രവര്‍ത്തനം ഉണ്ടെങ്കിലും അത് അവരുടെ ബാധ്യതയാണ്. എന്നാല്‍ പ്രവാസികള്‍ കുടുംബം നോക്കുന്നതിനൊപ്പം നാട് കെട്ടിപ്പടുക്കുന്നതിലും പാവപ്പെട്ടവരെ സഹായിക്കുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നു. പുതിയ തലമുറയെ പിടികൂടിയിരിക്കുന്ന മയക്കുമരുന്ന് ലഹരിയില്‍നിന്നുള്ള മോചനമാകണം നമ്മുടെ ലക്ഷ്യം. ആര്‍ഭാടങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയ എം.എസ്.എസിന്റെ പാത ഏവര്‍ക്കും മാതൃകയാണെന്നും സമദാനി പറഞ്ഞു.

എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് ഡോ. പി. ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. പ്രവാസികളില്‍ സാമൂഹിക സേവന രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം.പി. മുഹമ്മദ് ഷാഫി (ഖത്തര്‍), കെ.പി. ഷംസുദ്ദീന്‍ (ദുബായ്), ടി.കെ. അബ്ദുല്‍ നാസര്‍ (ചെന്നൈ), അക്കര മുഹമ്മദ് അബ്ദുല്‍ അസീസ് (ഖത്തര്‍), പി.എം. അമീര്‍ അലി (ജിദ്ദ), എന്‍.വി. മുഹമ്മദ് ബഷീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി എന്‍ജി. പി. മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി.

'യുദ്ധവും സമാധാനവും' എന്ന വിഷയത്തില്‍ പ്രമുഖ ട്രെയിനര്‍ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. ഫയാസ് അഹമ്മദ് യൂസഫ് (ദുബായ്), പി.പി. അബ്ദുല്‍ റഷീദ് (ചെന്നൈ), പി.ടി. മൊയ്തീന്‍ കുട്ടി, ടി.എസ്. നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ പാട്ടും പറച്ചിലും അവതരിപ്പിച്ചു. സംഘടനയുടെ കേരളത്തിന് പുറത്തുള്ള പ്രതിനിധികളും വിദേശ ചാപ്റ്ററുകളായ ഖത്തര്‍, ദുബായ്, അബുദാബി, ജിദ്ദ, ദമ്മാം, റിയാദ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളും കുടുംബസമേതം സംഗമത്തില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026