l o a d i n g

കേരള

വന്ദേഭാരത് ട്രെയിനുകള്‍ക്ക് എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 18, 2025

പാലക്കാട്: വന്ദേഭാരത് ട്രെയിനുകള്‍ക്ക് എല്ലാ സ്റ്റേഷനുകളിലും ദക്ഷിണ റെയില്‍വേ കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ദക്ഷിണ റെയില്‍വേയുടെ എട്ട് ട്രെയിനുകളിലാണ് ഈ പുതിയ ക്രമീകരണം.

കറന്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാന്‍ സാധിക്കും. നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയ്യാറാക്കി കഴിഞ്ഞാല്‍ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ചെന്നൈ സെന്‍ട്രല്‍ - വിജയവാഡ വി.ബി എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ - നാഗര്‍കോവില്‍ വി.ബി എക്‌സ്പ്രസ് (രണ്ട് ദിശകളിലേക്കും), കോയമ്പത്തൂര്‍ - ബെംഗളൂരു കന്റോണ്‍മെന്റ് വി.ബി എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം വി.ബി എക്‌സ്പ്രസ് (രണ്ട് ദിശകളിലേക്കും), മംഗളൂരു സെന്‍ട്രല്‍ - മഡ്ഗാവ് വി.ബി എക്‌സ്പ്രസ്, മധുര - ബെംഗളൂരു കന്റോണ്‍മെന്റ് വി.ബി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026